'കൂടെ പഠിച്ചവർ വടി കുത്തിനടക്കുകയാണ്, ഇതെന്തൊരു മനുഷ്യനാ'; വൈറലായി മമ്മൂട്ടിയുടെ കൊലകൊല്ലി ലുക്ക്
പുതുവർഷത്തെ വരവേറ്റ് മമ്മൂട്ടിയുടെ മഞ്ഞ നിറത്തിലുള്ള ജാക്കറ്റും പാന്റുമൊക്കെണിഞ്ഞുള്ള ഫോട്ടോയാണ് താരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പുതുവര്‍ഷത്തില്‍ വൈറലായി മമ്മൂട്ടിയുടെ പുതിയ ലുക്കും ഷൈലോക്ക് ടീസറും. പുതുവർഷത്തെ വരവേറ്റ് മമ്മൂട്ടിയുടെ മഞ്ഞ നിറത്തിലുള്ള ജാക്കറ്റും പാന്റുമൊക്കെണിഞ്ഞുള്ള ഫോട്ടോയാണ് താരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനകം പ്രായത്തെ റിവേഴ്സ് ഗിയറിൽ കൊണ്ടുപോവുന്ന ലുക്ക് എന്ന രീതിയിൽ ആരാധകരും ഇതേറ്റെടുത്തു കഴിഞ്ഞു.
മനോരമയുടെ കലണ്ടറിന് വേണ്ടിയുള്ള ഫോട്ടോ ഷൂട്ടിനിടയിലെ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. പുതുവര്‍ഷത്തിലെ മമ്മൂട്ടി ഷെയർ ചെയ്യുന്ന ആദ്യ ചിത്രവുമാണ് ഇത്. ഇക്കയുടെ ഉദ്ദേശം എന്താണ്, ഇവിടെയുള്ള ഫ്രീക്കന്‍മാര്‍ക്കും ജീവിക്കണ്ടേ? എന്ന ചോദ്യവുമായാണ് ആരാധകർ കമന്റുകളുമായി എത്തിയത്.
2020 ലെ കൊലമാസ് ചിത്രം എന്നു പറയുന്നവരുമുണ്ട്. രാവിലെ തന്നെ കൊലകൊല്ലി ഐറ്റമാണല്ലോ കര്‍ത്താവേ എന്ന കമന്റുകളും ഫോട്ടോയ്ക്കു ചുവടെ കാണാം. നേരത്തെ പുതുവത്സരം തുടങ്ങുന്ന അതേ മിനിറ്റിൽ തന്നെ പുതിയ ചിത്രമായ ഷൈലോക്കിന്റെ രണ്ടാം ടീസറും മമ്മൂട്ടിയുടെ പേജിലൂടെ പുറത്തുവിട്ടിരുന്നു. ടീസറിനും വൻ വരവേൽപ്പാണ് ലഭിച്ചത്.