Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു അധോലോക നായകന്റെ കുമ്പസാരം; വരുന്നു മമ്മൂട്ടിയുടെ മാസ് ചിത്രം, തിരക്കഥ ഹനീഫ് അദേനി !

പക്കാ മാസ് ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023 ലായിരിക്കും ഈ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുക

Mammootty New Project Ameer
, ശനി, 13 ഓഗസ്റ്റ് 2022 (13:04 IST)
തുടരെ തുടരെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന പ്രൊജക്ടുകളുമായി കളം നിറയുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഹനീഫ് അദേനിയുടെ തിരക്കഥയില്‍ വിനോദ് വിജയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാകും. അധോലോക നായകന്റെ കഥ പറയുന്ന ചിത്രത്തിനു അമീര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഒരു അധോലോക നായകന്റെ കുമ്പസാരം എന്ന ടാഗ് ലൈനാണ് സിനിമയ്ക്ക് അണിയറ പ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്നത്. പക്കാ മാസ് ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023 ലായിരിക്കും ഈ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുക. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാമ സിനിമ തിരക്കുകളിലേക്ക് തിരിച്ചെത്തുമോ?ആ സൂചനകള്‍ നല്‍കുന്നത് , നടി അന്ന് പറഞ്ഞത്