Select Your Language

Notifications

webdunia
webdunia
webdunia
webdunia

വണ്‍മാന്‍ ഷോയുമായി മെഗാസ്റ്റാര്‍, ദേഹത്ത് പുഴുവരിക്കുന്ന അനുഭവം; മമ്മൂട്ടി ചിത്രത്തെ കുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ടുകള്‍

Puzhu Review
, വ്യാഴം, 12 മെയ് 2022 (13:20 IST)
മമ്മൂട്ടിയെ നായകനാക്കി നവാഗതയായ രത്തീന സംവിധാനം ചെയ്ത 'പുഴു' നാളെ ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യും. മമ്മൂട്ടിയുടെ ആദ്യ ഒ.ടി.ടി. റിലീസ് ആണ് പുഴു. സോണി ലിവിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. സിനിമ റിലീസ് ചെയ്യുന്നതിനു ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ചിത്രത്തിന്റെ പ്രിവ്യു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. വളരെ പുതുമയുള്ള വിഷയമാണ് സിനിമ കൈകാര്യം ചെയ്തിരിക്കുന്നതെന്നാണ് സോണി ലിവുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ പ്രിവ്യുവിന് ശേഷം അഭിപ്രായപ്പെട്ടിരിക്കുന്നത്. 
 
വളരെ വ്യത്യസ്തവും ശക്തവുമായ പ്രമേയം, അതിനൊപ്പം മമ്മൂട്ടിയുടെ വണ്‍മാന്‍ ഷോയാണ് പുഴുവില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നതെന്നാണ് വിവരം. മറ്റ് കഥാപാത്രങ്ങളെല്ലാം മികച്ച രീതിയില്‍ പെര്‍ഫോം ചെയ്തിട്ടുണ്ടെങ്കിലും മമ്മൂട്ടിയുടെ നെഗറ്റീവ് ടച്ചുള്ള കഥാപാത്രം എല്ലാവരേയും ഞെട്ടിക്കുമെന്നാണ് പ്രിവ്യു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 
 
ചിത്രത്തിന്റെ ക്ലൈമാക്സാണ് ഏറ്റവും മികച്ചത്. അഭിനേതാക്കളുടെ പ്രകടനത്തിനൊപ്പം ജേക്സ് ബിജോയിയുടെ സംഗീതം സിനിമയെ വേറെ ലെവല്‍ ആക്കിയിരിക്കുന്നു. ഹര്‍ഷദിന്റെ തിരക്കഥയും രത്തീനയുടെ സംവിധാനവും മലയാളത്തിന് മികച്ച സിനിമയാണ് സമ്മാനിക്കാന്‍ പോകുന്നതെന്നും പ്രിവ്യു റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരിക്കുന്നു. മമ്മൂട്ടിക്കൊപ്പം പാര്‍വതി തിരുവോത്തും പുഴുവില്‍ ശക്തമായ കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും അവസാന മൂന്ന് സിനിമകള്‍ക്ക് ബോക്‌സ്ഓഫീസില്‍ സംഭവിച്ചത്