മമ്മൂട്ടിയും ശോഭനയും വീണ്ടും, പൃഥ്വി സംവിധാനം ചെയ്യുന്നത് ‘വാത്‌സല്യം’ പോലെ ഒരു കുടുംബചിത്രം?!

ബുധന്‍, 3 ഏപ്രില്‍ 2019 (13:24 IST)
മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമയുടെ ആദ്യ ആലോചനകള്‍ തുടങ്ങിയതായി സൂചന. മുരളി ഗോപി തിരക്കഥയെഴുതുന്ന സിനിമ ‘വാത്സല്യം’ പോലെ ഒരു കുടുംബചിത്രമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 
 
ഏറെക്കാലമായി മലയാളത്തില്‍ നിന്ന് മാറിനില്‍ക്കുന്ന നല്ല കുടുംബകഥയുടെ തിരിച്ചുവരവായിരിക്കും ഈ സിനിമ. ശോഭന ഈ സിനിമയിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തുമെന്നും സൂചനകളുണ്ട്.
 
കുടുംബബന്ധങ്ങളുടെ ഇഴയടുപ്പത്തിന്‍റെയും സ്നേഹ-ദ്വേഷത്തിന്‍റെയും കഥ പറയുന്ന ചിത്രത്തില്‍ ഒരു വലിയ കുടുംബത്തിന്‍റെ നാഥനായി മമ്മൂട്ടി പ്രത്യക്ഷപ്പെടുമെന്നാണ് അറിയുന്നത്. മികച്ച ഗാനങ്ങളും ചിത്രത്തിലുണ്ടാകും.
 
‘ലൂസിഫര്‍’ ഒരിക്കലും കുടുംബപ്രേക്ഷകരെ ലക്‍ഷ്യമാക്കി ഒരുക്കിയ സിനിമയല്ല. തന്‍റെ അടുത്ത സിനിമ കുടുംബപ്രേക്ഷകര്‍ക്ക് വേണ്ടിയുള്ളതാകണമെന്ന നിര്‍ബന്ധത്തിലാണത്രേ പൃഥ്വിരാജ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'പ്രേമമല്ല എന്റെ ആദ്യ സിനിമ, കസ്തൂരിമാനാണ്’ - സായി പല്ലവി