Select Your Language

Notifications

webdunia
webdunia
webdunia
webdunia

തോപ്പിൽ ജോപ്പന്റെ നിർമാതാവ് മോഹൻലാലിനെ അപമാനിച്ചോ?

തെറ്റുപറ്റിപ്പോയെന്ന് നൗഷാദ്

തോപ്പിൽ ജോപ്പന്റെ നിർമാതാവ് മോഹൻലാലിനെ അപമാനിച്ചോ?
, ബുധന്‍, 28 സെപ്‌റ്റംബര്‍ 2016 (14:13 IST)
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങൾ ഒരേ ദിവസം റിലീസിന് തയ്യാറെടുക്കുകയാണ്. മോഹൻലാലിന്റെ പുലിമുരുകനും മമ്മൂട്ടിയുടെ തോപ്പിൽ ജോപ്പനും ഒക്ടോബർ ഏഴിന് റിലീസ് ചെയ്യും. ഇരുവരുടെയും ചിത്രങ്ങൾ ഒരുമിച്ച് റിലീസിന് എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ഈ ആവേശം പലപ്പോഴും പോരിനും കാരണമാകാറുണ്ട്.
 
webdunia
ചിത്രങ്ങൾ റിലീസിനൊരുങ്ങവെ ഈ വിഷയത്തിൽ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ഒരു തർക്കമുണ്ടായിരുന്നു. തോപ്പിൽ ജോപ്പന്റെ നിർമാതാവ് നൗഷാദ് മുഹമ്മദ് മോഹൻലാലിനെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റ് ലൈക് ചെയ്യുകയും പുലിമുരുകനെ അപമാനിക്കുന്ന രീതിയിലുള്ള ചിത്രങ്ങൾ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഷെയർ ചെയ്യുകയും ചെയ്തുവെന്നാരോപിച്ചായിരുന്നു പ്രശ്നം.
 
webdunia
സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ വിശദീകരണവുമായി നൗഷാദ് രംഗത്തെത്തിയിരുന്നു. തെറ്റുപറ്റിയതാണെന്ന് നൗഷാദ് മനോരമയ്ക്ക് നൽക്കിയ അഭിമുഖത്തിൽ വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നവർക്ക് അബദ്ധവശാൽ സംഭവിച്ച ഒരു തെറ്റാണത്. തെറ്റ് പറ്റി എന്നറിഞ്ഞപ്പോള്‍ പിന്‍വലിച്ചു എന്നും നൗഷാദ് പറഞ്ഞു. ഒരു സിനിമയെ ഇത്തരം വ്യാജ പ്രചരണങ്ങളിലൂടെ നശിപ്പിയ്ക്കുന്നത് തെറ്റായ പ്രവണതയാണ്. സിനിമ ആരുടേതാണെങ്കിലും നല്ല സിനിമയെ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാകിസ്ഥാന്റെ ആദ്യ തിരിച്ചടി ധോണി ഏറ്റുവാങ്ങിയോ ?; ധോണി ദ അൺറ്റോൾഡ് സ്റ്റോറിക്ക് എന്തു സംഭവിച്ചു ?