Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാകിസ്ഥാന്റെ ആദ്യ തിരിച്ചടി ധോണി ഏറ്റുവാങ്ങിയോ ?; ധോണി ദ അൺറ്റോൾഡ് സ്റ്റോറിക്ക് എന്തു സംഭവിച്ചു ?

ധോണിയോടല്ല പാകിസ്ഥാന് വിരോധം; ധോണി ദ അൺറ്റോൾഡ് സ്റ്റോറിക്ക് എന്തു സംഭവിച്ചു ?

dhoni the untold story
ഇസ്ലാമാബാദ് , ബുധന്‍, 28 സെപ്‌റ്റംബര്‍ 2016 (13:29 IST)
ഉറിയിലെ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ ഇന്ത്യൻ ക്രിക്കറ്റ് നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതത്തെ ആധാരമാക്കിയുള്ള ‘ധോണി ദ അൺറ്റോൾഡ് സ്റ്റോറി’ പാകിസ്‌ഥാനിൽ പ്രദർശിപ്പിക്കില്ല.

പാകിസ്ഥാനെതിരെ ഇന്ത്യ നടപടികള്‍ ശക്തമാക്കിയതും പാക് കലാകാരന്മാര്‍ രാജ്യം വിടണമെന്ന മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) ആവശ്യപ്പെട്ടതിനുള്ള മറുപടിയുമായിട്ടാണ് ധോണിയുടെ ചിത്രത്തില്‍ പാകിസ്ഥാന്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

പാക് കലാകാരന്മാര്‍ അഭിനയിച്ച റായീസ്, ഹേ ദിൽ ഹേ മുഷ്കിൽ എന്നിവയടക്കമുള്ള ചിത്രങ്ങൾ ഇന്ത്യയിൽ നിരോധിക്കണമെന്ന് എംഎൻഎസ് ആവശ്യം ശക്തമാക്കിയതിന് പിന്നാലെയാണ് ധോണി ദ അൺറ്റോൾഡ് സ്റ്റോറി  പ്രദര്‍ശിപ്പിക്കില്ലെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യനയം: സര്‍ക്കാര്‍ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് എക്സൈസ് മന്ത്രി