Webdunia - Bharat's app for daily news and videos

Install App

ഈ വര്‍ഷം മമ്മൂട്ടിയുടെ സൂപ്പര്‍ കോമഡി!

Webdunia
തിങ്കള്‍, 7 ജനുവരി 2019 (15:11 IST)
മമ്മൂട്ടിയുടെ കരിയറിലെ ആദ്യ 15 വര്‍ഷങ്ങളില്‍ അദ്ദേഹം സീരിയസ് കഥാപാത്രങ്ങളില്‍ തളച്ചിടപ്പെട്ടിരുന്നു. അതില്‍ നിന്ന് പിന്നീട് ഘട്ടം ഘട്ടമായുള്ള മാറ്റമാണുണ്ടായത്. ഇപ്പോള്‍ മലയാളത്തില്‍ ഏറ്റവും നന്നായി ഹ്യൂമര്‍ കൈകാര്യം ചെയ്യുന്ന താരങ്ങളില്‍ ഒന്നാമനാണ് അദ്ദേഹം.
 
നന്ദി വീണ്ടും വരിക, തന്ത്രം, ശ്രീധരന്‍റെ ഒന്നാം തിരുമുറിവ്, സംഘം, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങിയ സിനിമകളിലാണ് മമ്മൂട്ടി കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ചു തുടങ്ങിയത്. രാജമാണിക്യം ഒക്കെ എത്തിയപ്പോഴേക്കും മമ്മൂട്ടിച്ചിത്രങ്ങളില്‍ ഹ്യൂമര്‍ എന്തായാലും ആവശ്യമാണെന്ന സ്ഥിതിയായി.
 
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ഉണ്ട’ ഒരു ആക്ഷന്‍ കോമഡി ചിത്രമാണ്. മമ്മൂട്ടിക്ക് ഈ സിനിമയില്‍ പൊലീസ് വേഷമാണെങ്കിലും കോമഡി കഥാപാത്രമാണ്. അതായത്, നമ്മള്‍ നന്ദി വീണ്ടും വരികയിലൊക്കെ കണ്ട രീതിയിലുള്ള പൊലീസുകാരന്‍. കക്ഷിയെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നക്സല്‍ ബാധിത പ്രദേശങ്ങളിലേക്ക് അയച്ചാലോ? കോമഡി തന്നെ അല്ലേ!
 
ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ആദ്യമായി ചിത്രീകരിക്കുന്ന മലയാള ചിത്രമാണ് ഉണ്ട. ‘അനുരാഗ കരിക്കിന്‍‌വെള്ളം’ എന്ന സൂപ്പര്‍ഹിറ്റ് സിനിമ ഒരുക്കിയ ഖാലിദ് റഹ്‌മാനാണ് സംവിധായകന്‍. 
 
ഷാം കൌശലാണ് ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിക്കുന്നത്. അലന്‍സിയര്‍, ദിലീഷ് പോത്തന്‍, സുധി കോപ്പ, ജേക്കബ് ഗ്രിഗറി തുടങ്ങിയവര്‍ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശാന്ത് പിള്ളയാണ് സംഗീതം. ഗാവമിക് യു ആരി ആണ് ക്യാമറ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗിരീഷ് കുമാര്‍ ജെയ്‌സിയെ പരിചയപ്പെടുന്നത് ഡേറ്റിങ് ആപ്പ് വഴി; കൊലപാതകത്തിനു പദ്ധതിയിട്ടത് പണം തട്ടാന്‍, ഗൂഢാലോചനയില്‍ ഖദീജയും !

തീര്‍ത്ഥാടകരെ സ്വാമി എന്നു വിളിക്കണം, തിരക്ക് നിയന്ത്രിക്കാന്‍ വടി വേണ്ട, ഫോണിനും വിലക്ക്; ശബരിമലയില്‍ പൊലീസിനു കര്‍ശന നിര്‍ദേശം

തൃപ്രയാര്‍ ഏകാദശി: ഇന്ന് വൈകിട്ട് ഗതാഗത നിയന്ത്രണം

തൃശൂരില്‍ തടിലോറി പാഞ്ഞുകയറി ഉറങ്ങിക്കിടന്ന അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

അടുത്ത ലേഖനം
Show comments