Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ വില്ലനാവാന്‍ വിജയ് സേതുപതി?

മമ്മൂട്ടിയുടെ വില്ലനാവാന്‍ വിജയ് സേതുപതി?
, ചൊവ്വ, 4 ഡിസം‌ബര്‍ 2018 (20:53 IST)
തമിഴ് സിനിമാലോകത്തിന് ലഭിച്ച അനുഗ്രഹമാണ് വിജയ് സേതുപതി. ചെയ്യുന്ന എല്ലാ സിനിമകളും ഒന്നിനൊന്ന് വ്യത്യസ്തമാക്കുകയും അവയെല്ലാം വന്‍ ഹിറ്റാക്കി മാറ്റുകയും ചെയ്യുന്ന മാസ്മരികത മക്കള്‍ സെല്‍‌വന് മാത്രം സ്വന്തം. വര്‍ഷത്തില്‍ ഇത്രയധികം സിനിമകളില്‍ അഭിനയിച്ചിട്ട് ഈ വ്യത്യസ്തത എങ്ങനെ കൊണ്ടുവരുന്നു എന്ന് അത്ഭുതപ്പെടുകയാണ് മറ്റ് താരങ്ങള്‍.
 
അതേസമയം, തമിഴില്‍ നിന്ന് മറ്റ് ഭാഷകളിലേക്കും തന്‍റെ സാമ്രാജ്യം വളര്‍ത്തുകയാണ് വിജയ് സേതുപതി. ഉടന്‍ തന്നെ ജയറാം ചിത്രത്തിലൂടെ വിജയ് സേതുപതി മലയാളത്തിലെത്തും. സജന്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന ആ സിനിമ ഒരു ഫണ്‍ എന്‍റര്‍ടെയ്നറായിരിക്കും.
 
തമിഴില്‍ രജനികാന്തിന്‍റെ ‘പേട്ട’യില്‍ വില്ലന്‍ വിജയ് സേതുപതിയാണ്. ജിത്തു എന്ന വില്ലന്‍ കഥാപാത്രത്തിന്‍റെ പോസ്റ്റര്‍ ഇന്ന് പുറത്തുവന്നതിന്‍റെ ആവേശത്തിലാണ് മക്കള്‍ സെല്‍‌വന്‍ ആരാധകര്‍. ഇപ്പോഴത്തെ വലിയ താരങ്ങളില്‍ ആരെ വില്ലന്‍ വേഷത്തില്‍ അഭിനയിപ്പിക്കാനാണ് ആഗ്രഹമെന്ന് ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംവിധായകന്‍ ഷങ്കറിനോട് അടുത്തിടെ ചോദിച്ചപ്പോള്‍ വിജയ് സേതുപതി എന്നായിരുന്നു ഷങ്കറിന്‍റെ ഉത്തരം.
 
അപ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി ആരാധകരുടെ മനസിലും ഒരു ചോദ്യം ഉയരുകയാവും. എന്നാണ് വിജയ് സേതുപതി ഒരു മലയാള ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായി അഭിനയിക്കുക? അങ്ങനെ സംഭവിച്ചാല്‍ അതൊരു വമ്പന്‍ വിരുന്ന് തന്നെയായിരിക്കും സിനിമാസ്വാദകര്‍ക്ക്. അധികം താമസിക്കാതെ അത് സംഭവിക്കും എന്ന് പ്രതീക്ഷിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂപ്പര്‍ ത്രില്ലറുമായി മമ്മൂട്ടി, അഴിയുന്തോറും മുറുകുന്ന കുരുക്കുകള്‍ !