ഇന്ത്യയിലെ മികച്ച സ്വാഭാവിക അഭിനേതാവാണ് മോഹൻലാലെന്ന് സ്റ്റൈൽ മന്നൻ രജനികാന്ത്. മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന തമിഴ് ചിത്രം കാപ്പാന്റെ ഓഡിയോ ലോഞ്ചിനിടയിലാണ് രജനികാന്ത് മോഹൻലാലിനെ പുകഴ്ത്തിയത്. മോഹന്‍ലാലിന്റെ സാന്നിധ്യം തന്നെ കാപ്പാന്‍ എന്ന ഈ സിനിമയ്ക്കു കിട്ടിയ ഏറ്റവും വലിയ സമ്മാനം ആണെന്നും രജനികാന്ത് പറഞ്ഞു.
 
 			
 
 			
			                     
							
							
			        							
								
																	
	 
	കഴിഞ്ഞ 25 വര്‍ഷങ്ങളായി തനിയ്ക്ക് കെവി ആനന്ദിനെ അറിയാം. തേന്മാവിന്‍ കൊമ്പത്തു മുതല്‍ ഈ ചിത്രം വരെ. കൂടാതെ സൂര്യയോടൊപ്പം അഭിനയിച്ചതിന്റെ ത്രില്ലിലുമാണ് താനെന്ന് മോഹന്‍ലാല്‍ ചടങ്ങില്‍ പറഞ്ഞു. പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. 
	 
	ചെന്നൈയില്‍ നടന്ന ഓഡിയോ ലോഞ്ചില്‍ മോഹന്‍ലാലിനും സൂര്യയ്ക്കും പുറമെ രജനീകാന്ത്, സംവിധായകന്‍ ശങ്കര്‍, ഹാരീസ് ജയരാജ്, കാര്‍ത്തി എന്നിങ്ങനെ സിനിമ ലോകത്തെ പ്രമുഖര്‍ പങ്കെടുത്തു.