Pravinkoodu Shappu Box Office Collection: ആദ്യ ദിനം 'സേഫ്'; സമ്മിശ്ര പ്രതികരണങ്ങള്‍ ഇനിയങ്ങോട്ട് വെല്ലുവിളി !
ചിത്രത്തിനു സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്
Pravinkoodu Shappu Box Office Collection: ബേസില്‍ ജോസഫ്, സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്രീരാജ് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'പ്രാവിന്‍കൂട് ഷാപ്പ്' ആദ്യദിനം ബോക്‌സ്ഓഫീസില്‍ നിന്ന് ഒരു കോടിയിലേറെ കളക്ട് ചെയ്തു. 1.35 കോടിയാണ് റിലീസ് ദിനത്തിലെ ഇന്ത്യ നെറ്റ് കളക്ഷന്‍. സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം 27.57 ആണ് ആദ്യദിനത്തിലെ ഒക്യുപ്പെന്‍സി. അതേസമയം രണ്ടാം ദിനമായ ഇന്ന് കളക്ഷന്‍ ഇടിയുമെന്നാണ് ആദ്യ മണിക്കൂറുകളിലെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
ചിത്രത്തിനു സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ഇത് ബോക്‌സ്ഓഫീസ് പ്രകടനത്തേയും ബാധിച്ചേക്കാം. തിരക്കഥയിലെ പോരായ്മകളാണ് സിനിമയെ പ്രതികൂലമായി ബാധിച്ചത്. രണ്ടാം ദിനമായ ഇന്ന് ബോക്‌സ്ഓഫീസില്‍ നിന്ന് ഒരു കോടി കളക്ഷന്‍ ലഭിക്കുമോ എന്ന കാര്യം സംശയമാണ്.
തൃശൂരിലെ പ്രാവിന്‍കൂട് എന്ന ഷാപ്പില്‍ ഒരു ദിവസം രാത്രി നടക്കുന്ന കൊലപാതകവും അതിനെ തുടര്‍ന്നുള്ള അന്വേഷണവുമാണ് സിനിമയുടെ പ്രമേയം. ഡാര്‍ക്ക് ഹ്യൂമറിലൂടെയാണ് കഥ മുന്നോട്ടു കൊണ്ടുപോകുന്നത്. എന്നാല്‍ ഈ അവതരണശൈലിക്ക് പ്രേക്ഷകരെ പൂര്‍ണമായി തൃപ്തിപ്പെടുത്താന്‍ സാധിച്ചിട്ടില്ല. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.