കൊച്ചുരാജകുമാരിയുടെ നെറുകയിൽ ചുംബിച്ച് താരം; നടി ദിവ്യാ ഉണ്ണിക്ക് പെൺകുഞ്ഞ്
ഭർത്താവ് അരുൺ കുമാറാണ് ദിവ്യാ ഉണ്ണി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം പകർത്തിയത്.
കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് നടി ദിവ്യാ ഉണ്ണി. കുഞ്ഞ് രാജകുമാരിയുടെ നെറുകയിൽ ചുംബിച്ചുകൊണ്ടുള്ള ചിത്രം താരം സമൂഹമാധ്യമങ്ങളിൽ ആരാധകർക്കായി പങ്കുവച്ചു. ഐശ്വര്യ എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്.
ഭർത്താവ് അരുൺ കുമാറാണ് ദിവ്യാ ഉണ്ണി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം പകർത്തിയത്. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹങ്ങും മകൾക്ക് വേണമെന്നാണ് ചിത്രത്തോടൊപ്പം ദിവ്യ കുറിച്ചിരിക്കുന്നത്.
2018 ഫെബ്രുവരിയിലായിരുന്നു അരുൺ കുമാറുമായുള്ള ദിവ്യാ ഉണ്ണിയുടെ വിവാഹം. തന്റെ ജീവിതത്തിലെ എല്ലാ വിശേഷ മുഹൂർത്തങ്ങളും ആരാധകരുമായി ദിവ്യാ ഉണ്ണി പങ്കുവയ്ക്കാറുണ്ട്.