Webdunia - Bharat's app for daily news and videos

Install App

സി ബി ഐക്ക് മമ്മൂട്ടിയുടെ ഡേറ്റ്, കൂടുതല്‍ വിവരങ്ങള്‍ ഇതാ...

സുബിന്‍ ജോഷി
ബുധന്‍, 11 മാര്‍ച്ച് 2020 (20:30 IST)
സേതുരാമയ്യര്‍ വീണ്ടും അവതരിക്കാന്‍ പോകുന്നു. അതും എത്രയും പെട്ടെന്നുതന്നെ. സംവിധായകന്‍ കെ മധുവും തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിയും മമ്മൂട്ടിയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. എന്നുമുതല്‍ എന്നുവരെയാണ് മമ്മൂട്ടിയുടെ ഡേറ്റ് എന്നുള്ളത് ഉടന്‍ പുറത്തുവിടും. ചിത്രത്തിന്‍റെ പ്രീ പ്രോഡക്ഷന്‍ ജോലികള്‍ ആരംഭിച്ചുകഴിഞ്ഞതായാണ് വിവരം.
 
മമ്മൂട്ടിയുടെ ‘ദി പ്രീസ്റ്റ്’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് കൊറോണ ഭീതിയെ തുടര്‍ന്ന് നിര്‍ത്തിയിരിക്കുകയാണ്. എന്നാല്‍ ഈ സമയം കൂടുതല്‍ പ്ലാനിംഗുകള്‍ക്കും ഡിസ്കഷനുകള്‍ക്കുമായി മമ്മൂട്ടി മാറ്റിവയ്ക്കുന്നതായാണ് അറിയുന്നത്. പ്രീസ്റ്റിന്‍റെ ചിത്രീകരണം പൂര്‍ത്തിയായാലുടന്‍ സി ബി ഐയും സത്യന്‍ അന്തിക്കാടിന്‍റെ സിനിമയും ഒരേ സമയം തന്നെ ചിത്രീകരിക്കാന്‍ പദ്ധതിയുണ്ടെന്നാണ് അറിയുന്നത്. ഇതനുസരിച്ച് ഡേറ്റുകള്‍ രണ്ട് ടീമിനും നല്‍കാനാണ് മെഗാസ്റ്റാറിന്‍റെ പ്ലാന്‍ എന്നാണ് വിവരം.
 
സി ബി ഐയുടെ ക്ലൈമാക്‍സ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞു. ബാസ്‌കറ്റ് കില്ലിംഗ് എന്ന പുതിയ കൊലപാതക രീതിയാണ് സ്വാമി സി ബി ഐയുടെ പുതിയ പതിപ്പില്‍ പരീക്ഷിക്കുന്നത്. 
 
ഒരു സി ബി ഐ ഡയറിക്കുറിപ്പാണ് സി ബി ഐ സീരീസിലെ ആദ്യ സിനിമ. ജാഗ്രത, സേതുരാമയ്യര്‍ സി ബി ഐ, നേരറിയാന്‍ സി ബി ഐ എന്നിവയാണ് ഈ സീരീസിലെ മറ്റ് ചിത്രങ്ങള്‍. എന്നാല്‍ അഞ്ചാം ഭാഗം ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ചതായിരിക്കുമെന്നും ഇനി മലയാളത്തിലെ ത്രില്ലര്‍ സിനിമകള്‍ക്ക് ഇതൊരു പാഠപുസ്തകമായിരിക്കുമെന്നുമാണ് എസ് എന്‍ സ്വാമിയുടെ അഭിപ്രായം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലും കാറ്റും; തൃശൂരില്‍ വ്യാപക നാശനഷ്ടം

ക്ഷേത്ര ദര്‍ശനത്തിന് പോയ രണ്ട് വൃദ്ധ സഹോദരിമാരുടെ വിവരമൊന്നുമില്ല, രണ്ടുപേരും മൊബൈല്‍ ഫോണും എടുത്തിട്ടില്ല!

സിലിഗുരി പരാമർശത്തിൽ ഇടഞ്ഞു, ബംഗ്ലാദേശിന് പകരം ഇന്ത്യയുടെ 5,000 കോടിയുടെ റെയിൽ പദ്ധതി ഭൂട്ടാനിലോ, നേപ്പാളിലോ നടത്തും

നാലുവര്‍ഷ ബിരുദത്തില്‍ വിഷയം മാറ്റത്തിനും കോളേജ് മാറ്റത്തിനും അവസരം

തന്റെ ഉപയോഗിച്ച സോക്‌സ് ദിവസവും മണത്ത ചൈനക്കാരന് ശ്വാസകോശത്തില്‍ ഫംഗസ് അണുബാധ!

അടുത്ത ലേഖനം
Show comments