Webdunia - Bharat's app for daily news and videos

Install App

ഒരു പ്രൊഫഷണല്‍ മര്യാദ അവരില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നു, മമ്മൂക്ക മരയ്ക്കാർ ആകും: പ്രൊജക്ട് ഉപേക്ഷിച്ചെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് ഓഗസ്റ്റ് സിനിമാസ്

ധീര പോരാളിയുടെ കഥ പറയുമ്പോൾ ചരിത്രത്തോട് നീതി പുലർത്തണം...

Webdunia
വ്യാഴം, 10 ജനുവരി 2019 (18:25 IST)
മലയാള സിനിമയെ മുഴുവൻ ആവേശഭരിതരാക്കിയാണ് രണ്ട് കുഞ്ഞാലി മരയ്ക്കാരും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചത്. സന്തോഷ് ശിവന്റെ കുഞ്ഞാലി മരയ്ക്കാർ മമ്മൂട്ടിയും പ്രിയദർശന്റെ കുഞ്ഞാലി മോഹൻലാലുമായിരുന്നു. എന്നാൽ, മമ്മൂട്ടിച്ചിത്രം ഉപേക്ഷിച്ചുവെന്നും സന്തോഷ് ശിവന്റെ കുഞ്ഞാലി മരയ്ക്കാർ സംഭവിക്കില്ലെന്നും പ്രിയദശനു പിന്നാലെ മോഹൻലാലും വ്യക്തമാക്കിയിരുന്നു. 
 
മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന പ്രൊജക്ട് ഉപേക്ഷിച്ചതായി ആരോടും ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ഷാജി നടേശന്‍ ഒരു ഓൺലൈൻ മാധ്യമത്തിനോട് പറഞ്ഞതായി റിപ്പോർട്ട്. 
 
“കുഞ്ഞാലി മരയ്ക്കാര്‍ ചെയ്യാനുള്ള ആലോചന ഓഗസ്റ്റ് സിനിമാസ് 2014ല്‍ തുടങ്ങിയതാണ്. പ്രൊജക്ട് ഉപേക്ഷിച്ചതായി ആരോടും ഒരിക്കലും പറഞ്ഞിട്ടില്ല. കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്‍ ഈ വര്‍ഷം തന്നെ ഷൂട്ട് ചെയ്യും. സന്തോഷ് ശിവന്‍ മറ്റു പ്രൊജക്ടുകളുമായി ബന്ധപ്പെട്ട് തിരക്കുകളിലായിരുന്നു. അതാണ് താമസിച്ചത്. ടി പി രാജീവന്റെ വര്‍ഷങ്ങള്‍ നീണ്ട അധ്വാനം ഈ സ്‌ക്രിപ്റ്റിന് പിന്നിലുണ്ട്. ഈ സ്‌ക്രിപ്റ്റ് പ്രിയദര്‍ശന്‍ വായിച്ചിട്ടുണ്ട്. ടി പി രാജീവനോട് കുഞ്ഞാലിമരയ്ക്കാര്‍ നാലാമന്റെ സ്‌ക്രിപ്റ്റ് പ്രിയദര്‍ശന്‍ ആവശ്യപ്പെടുകയും ചെയ്തു. ഞങ്ങളോടുള്ള കമ്മിറ്റ്‌മെന്റിന്റെ പുറത്ത് രാജീവന്‍ ആ പ്രൊജക്ടിന്റെ ഭാഗമാകാന്‍ തയ്യാറായില്ല.‘- ഷാജി നടേശൻ വ്യക്തമാക്കുന്നു.
ആ ധീര സ്വാതന്ത്ര്യപോരാളിയേക്കുറിച്ചുള്ള സിനിമ ചരിത്രത്തോട് നീതി പുലര്‍ത്തി, അതേ പോലെയാണ് ചെയ്യേണ്ടത്. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന കുഞ്ഞാലി മരയ്ക്കാർ ഒരു ഗിമ്മിക്ക് മാത്രമായി പോകരുതെന്ന് അഗ്രഹിക്കുന്നു. ഒരു പ്രൊഫഷണല്‍ മര്യാദ അവരില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നു.‘- ഷാജി നടേശൻ പറയുന്നു.
 
തെലുങ്ക് ചിത്രം ബാഹുബലിയുടെ കലാസംവിധായകരില്‍ ഒരാളായ മനു ജഗത് മമ്മൂട്ടിയെ കുഞ്ഞാലി മരയ്ക്കാരായി തയ്യാറാക്കിയ പെന്‍സില്‍ സ്‌കെച്ച് ഈയിടെ വൈറലായിരുന്നു. നടന്‍ സിദ്ദിഖ് ഈ ചിത്രം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതോടെയാണ് മമ്മൂട്ടിയുടെ മരയ്ക്കാര്‍ തരംഗമായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനം: 20 പേരെ കാണാതായി, രണ്ടുപേര്‍ മരിച്ചു

Perambra Massage Center Case: സാധാരണ മസാജിനു ആയിരം രൂപ, രീതി മാറുന്നതിനനുസരിച്ച് നിരക്ക് കൂടും; പരാതി നല്‍കിയത് നാട്ടുകാര്‍

Kerala News Live Updates June 26: അമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം അയല്‍വാസിയായ സ്ത്രീയെ വീട്ടിലേക്ക് വിളിച്ചുവരുത്തി, അവരെയും കൊലപ്പെടുത്താന്‍ ശ്രമം; ഇന്നത്തെ കേരള വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

Kerala Weather June 26 Live Updates:എല്ലാ ജില്ലകളിലും മഴ സാധ്യത, ഓറഞ്ച് അലര്‍ട്ട് എട്ടിടത്ത്‌; ഇന്നത്തെ കാലാവസ്ഥ വാര്‍ത്തകള്‍ തത്സമയം

ഒപ്പമുള്ളവര്‍ ബിജെപിയിലേക്ക് പോകാതെ നോക്ക്; യുഡിഎഫ് ക്ഷണത്തെ ട്രോളി സിപിഐ സെക്രട്ടറി

അടുത്ത ലേഖനം
Show comments