''തല പോയാലും മാനം കളയാത്ത മലയാളി ഉള്ളടത്തോളം നാം പൊരുതും'' - മമ്മൂട്ടിയുടെ മരയ്ക്കാരുടെ വരവറിയിച്ച് നിര്‍മ്മാതാവ്
മത്സരം മുറുകുന്നു? സന്തോഷ് ശിവനോ പ്രിയദർശനോ? ആര് നേടും!
മലയാളത്തിൽ രണ്ട് കുഞ്ഞാലിമരയ്ക്കാർ വരികയാണ്. മലയാളത്തിലെ മഹാനടന്മാർ രണ്ടാളും ചരിത്രത്തിലെ വീരപുരുഷനായ കുഞ്ഞാലി മരയ്ക്കാർ ആകാൻ തയ്യാറെടുക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനും മോഹൻലാലിനെ നായകനാക്കി പ്രിയദർശനും കുഞ്ഞാലിമരയ്ക്കാർ ഒരുക്കൂന്നു.
മമ്മൂട്ടി-സന്തോഷ് ശിവന്‍ ടീമിന്റെ കുഞ്ഞാലി മരക്കാര്‍ ഉണ്ടാകുമെന്ന ഉറപ്പുമായി നിര്‍മ്മാതാവ് ഷാജി നടേശന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സംവിധായകന്‍ സന്തോഷ് ശിവന്‍ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മണിക്കൂറകള്‍ക്കകമാണ് നിര്‍മ്മാതാവും രംഗത്തെത്തിയിരിക്കുന്നത്.
മോഹൻലാലെ വെച്ച് പ്രിയദർശൻ നൂറ് കോടി ബജറ്റിലാണ് കുഞ്ഞാലിമരയ്ക്കാറിനെ ഒരുക്കുന്നത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്താണ് നടന്നത്. ഒരു ചരിത്രപുരുഷന്റെ ജീവിതം പറയുന്ന രണ്ട് ചിത്രങ്ങള്‍ അടുത്തടുത്ത കാലത്ത് ഇറങ്ങുന്നത് മലയാള സിനിമയെ സംബന്ധിച്ച അപൂര്‍വതയാണ്.