Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിച്ചിത്രങ്ങളിൽ ഇതാദ്യം, പുതിയ റെക്കോർഡ്!

7 കോടിയുടെ റെക്കോർഡുമായി മമ്മൂട്ടി, ഇത് പുതിയ നേട്ടം!

Webdunia
ശനി, 28 ജൂലൈ 2018 (14:12 IST)
സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ഒരു കുട്ടനാടൻ ബ്ലോഗ് ഓണത്തിന് റിലീസ് ചെയ്യും. മമ്മൂട്ടിയാണ് നായകൻ. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം 7 കോടി രൂപയ്ക്ക് സൂര്യ ടിവി സ്വന്തമാക്കിയിരിക്കുകയാണ്. ഒരു മമ്മൂട്ടി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന സാറ്റലൈറ്റ് തുകയാണ് 7 കോടി. 
 
മോഹൻലാലിന്റെ വില്ലനായിരുന്നു 7 കോടി നേടിയ ആദ്യ സാറ്റലൈറ്റ് ചിത്രം. ഇതിനു പിന്നാലെയാണ് ഈ മമ്മൂട്ടിച്ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. അതേസമയം, മോഹൻലാലിന്റെ ഒടിയൻ, ലൂസിഫർ മമ്മൂട്ടിയുടെ മാമാങ്കം, ബിലാൽ എന്നിവ 10 കോടി സാറ്റലൈറ്റ് നേടുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രങ്ങളാണ്.
 
മമ്മൂട്ടിയുടെ കിടിലൻ ലുക്കും ടീസറും പുറത്തിറങ്ങിയതോടെ ഓണം മമ്മൂട്ടി കൊണ്ടുപോകുമെന്നാണ് ആരാധകർ പറയുന്നത്. മമ്മൂട്ടി നായകനായി അഭിനയിക്കുന്ന സിനിമ കുട്ടനാടിനെ ആസ്പദമാക്കിയാണ് നിര്‍മ്മിക്കുന്നത്. ഹരി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഷംന കാസിം, റായ് ലക്ഷ്മി, അനു സിത്താര എന്നിവരാണ് ചിത്രത്തിലെ നായിക. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments