Webdunia - Bharat's app for daily news and videos

Install App

രാജയുടെ രാജകീയ മടങ്ങി വരവ്, ഇനി ദിവസങ്ങൾ മാത്രം; കണ്ണു തള്ളി സംവിധായകൻ !

Webdunia
ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (13:50 IST)
മമ്മൂട്ടി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മധുരരാജ. പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു പോക്കിരിരാജ. അതിന്റെ രണ്ടാം ഭാഗമാണ് മധുരരാജ. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഷൂട്ടിങ് എറണാകുളത്ത് അവസാനിച്ചിരുന്നു. 
 
രണ്ടാമത്തെ ഷെഡ്യൂൾ ചിത്രീകരണത്തിന്റെ തിരക്കിലേക്ക് കടക്കുകയാണ് മമ്മൂട്ടിയും സംവിധായകൻ വൈശാഖും. ഇതിനായി മമ്മൂട്ടിയെ കണ്ട് സംസാരിക്കാനും സിനിമയുടെ കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യാനും വൈശാഖ് മമ്മൂട്ടിയുടെ തെലുങ്ക് ചിത്രമായ ‘യാത്ര’യുടെ സെറ്റിലെത്തി. 
 
എന്നാൽ, 8000ത്തിലധികം ആളുകൾക്ക് നടുവിലുള്ള മമ്മൂക്കയെ ആണ് വൈശാഖ് കണ്ടത്. ഇതിന്റെ ഫോട്ടോയും സംവിധായകൻ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുണ്ട്. ഏതായാലും ഇരുവരും ചർച്ച നടത്തുകയും അടുത്ത ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ഷൂട്ടിംഗ് ആരംഭിക്കുമെന്നും സൂചനയുണ്ട്.
 
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് മധുരരാജ. പുലിമുരുകന്റെ വൻ വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റർ ഹെയ്‌ൻ ടീം മധുരരാജയിലൂടെ വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 2010 ൽ തിയറ്ററുകളെ ഇളക്കി മറിച്ച പോക്കിരി രാജ രണ്ടാം വരവിനൊരുമ്പോൾ ആരാധകർ ആവേശത്തിലാകുമെന്നു തീർച്ച. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments