Webdunia - Bharat's app for daily news and videos

Install App

മാമാങ്കത്തിന് ഇന്ന് കൊടിയേറും, മമ്മൂട്ടി ചാവേറാകുന്നു!

ആദ്യ ഷെഡ്യൂളിൽ മമ്മൂട്ടി മാത്രം?!

Webdunia
തിങ്കള്‍, 12 ഫെബ്രുവരി 2018 (12:44 IST)
മമ്മൂട്ടി നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിന്‍റെ ആദ്യഷെഡ്യൂൾ ഷൂട്ടിംഗ് ഇന്ന് ആരംഭിക്കും. മംഗലാപുരത്ത് മാമാങ്കത്തിന്‍റെ ഏഴുനാള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ആദ്യ ഷെഡ്യൂളില്‍ മമ്മൂട്ടി ജോയിൻ ചെയ്തു.ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഒരു മാസമായി നടന്നുവരികയാണ്. 
 
താരങ്ങളെയും സാങ്കേതികപ്രവര്‍ത്തകരെയും തീരുമാനിക്കുന്നതിന്‍റെ തിരക്കിലാണ് ഇപ്പോള്‍ സംവിധായകന്‍ സജീവ് പിള്ളയും നിര്‍മ്മാതാവ് വേണു കുന്നമ്പിള്ളിയും. ആദ്യ ഷെഡ്യൂളിൽ മമ്മൂട്ടിയും സഹതാരങ്ങളും മാത്രമാണുള്ളത്. നായികമാർ രണ്ടാം ഷെഡ്യൂളിൽ ആണ് ചിത്രത്തിന്റെ ഭാഗമാവുക. ഏപ്രിലിലാണ് ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ആരംഭിക്കുക.
 
തെന്നിന്ത്യന്‍ സിനിമാലോകത്തിന്‍റെ അഭിമാനചിത്രങ്ങളായ ബഹുബലി 2, മഗധീര, ഈച്ച തുടങ്ങിയ സിനിമകളുടെ വി എഫ് എക്സ് ജോലികള്‍ നിര്‍വഹിച്ച ആര്‍ സി കമലാകണ്ണനാണ് മാമാങ്കത്തിന്‍റെയും വി എഫ് എക്സ് ചെയ്യുന്നത്. കമല്‍ഹാസന്‍റെ വിശ്വരൂപം, ബില്ല 2, തുപ്പാക്കി, ആരംഭം തുടങ്ങിയ ചിത്രങ്ങള്‍ക്കായി ആക്ഷന്‍ ചിട്ടപ്പെടുത്തിയ കെച്ച ആണ് സ്റ്റണ്ട് കൊറിയോഗ്രഫി.
 
സജീവ് പിള്ളയുടെ ആദ്യ സംവിധാന സംരംഭമാണ് മാമാങ്കം. വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍റെ ശിഷ്യനാണ് സജീവ്. വിധേയനും മതിലുകളും പോലെ മാമാങ്കവും മമ്മൂട്ടിയുടെ കരിയറിലെ തിളക്കമാര്‍ന്ന ഏടായിരിക്കും. 12 വര്‍ഷത്തെ ഗവേഷണത്തിനും എഴുത്തിനും ശേഷമാണ് സജീവ് പിള്ള മാമാങ്കത്തിന്‍റെ തിരക്കഥ തയ്യാറാക്കിയത്. 
 
എട്ടാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനുമിടയില്‍ തിരുനാവായ മണപ്പുറത്തുനടന്ന പോരാട്ടത്തിന്‍റെ വീരകഥയാണ് മാമാങ്കം പറയുന്നത്. തിരുനായായയില്‍ ഭാരതപ്പുഴയുടെ തീരത്ത് 12 വര്‍ഷം തികയുമ്പോഴാണ് മാമാങ്ക മഹോല്‍സവം അരങ്ങേറിയത്. 
 
മമ്മൂട്ടി ചേകവരായെത്തുന്ന ചിത്രത്തില്‍ അദ്ദേഹം ഉള്‍പ്പെടുന്ന നിരവധി പോരാട്ട രംഗങ്ങള്‍ ചിത്രീകരിക്കുന്നുണ്ട്. വടക്കന്‍ വീരഗാഥയ്ക്കും പഴശ്ശിരാജയ്ക്കും ശേഷം വാള്‍പ്പയറ്റ് നിറഞ്ഞ ഒരു സിനിമയില്‍ മമ്മൂട്ടി ഇപ്പോഴാണ് ഭാഗമാകുന്നത്. മംഗലാപുരവും കാസര്‍കോടുമായിരിക്കും പ്രധാന ലൊക്കേഷനുകള്‍. എം ജയചന്ദ്രനാണ് സംഗീതം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി, ചെന്നൈയിൽ മഴക്കെടുതിയിൽ 3 മരണം, കനത്ത മഴ തുടരുന്നു

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

അടുത്ത ലേഖനം
Show comments