Webdunia - Bharat's app for daily news and videos

Install App

‘മലയാളികൾക്ക് അഭിമാനിക്കാം, ഈ നടനെ ഓർത്ത്’- മമ്മൂട്ടിയെന്ന നടന വിസ്മയം

Webdunia
ബുധന്‍, 9 ജനുവരി 2019 (10:11 IST)
തമിഴിലും തെലുങ്കിലും പുറത്തിറങ്ങാനുള്ള രണ്ട് ഗംഭീരസിനിമകളാണ് പേരൻപും യാത്രയും. ഇരു ചിത്രങ്ങൾക്കും വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകരും പ്രേക്ഷകരും. രണ്ട് സിനിമകളും റിലീസ് ആകാൻ ആകാംഷയോടെ കാത്തിരിക്കുന്നവരിൽ മലയാളികളുമുണ്ട്. കാരണം, മമ്മൂട്ടിയെന്ന ഒറ്റ പേര് . രണ്ടിലും നായകൻ മഹാനടൻ മമ്മൂട്ടിയാണ്.
 
മമ്മൂട്ടിയെന്ന നടൻ വീണ്ടും വിസ്മയിപ്പിക്കാനുള്ള വരവിലാണ്. യാത്ര മാസും പേരൻപ് ക്ലാസും ആയിരിക്കുമെന്ന് നിസംശയം പറയാം. രണ്ടിന്റേയും ട്രെയിലറുകൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും വൈറലാവുകയാണ്. യാത്രയിലെ ഹൈലൈറ്റ് മൂന്ന് കാര്യങ്ങളാണ്. ഒന്ന്, തെലുങ്ക് ജനതയുടെ കൺ‌കണ്ട് ദൈവമായ വൈ എസ് ആറുടെ ജീവിത കഥ, രണ്ട് വൈ എസ് ആറായി പകർന്നാടിയ മമ്മൂട്ടി, മൂന്ന് ഭാഷ. 
 
മമ്മൂട്ടിയെന്ന നടൻ മറ്റൊരു ഭാഷയ്ക്കായി എടുത്ത കഠിനാധ്വാനം ട്രെയിലറിൽ വ്യക്തമാണ്. ചെയ്യുന്നത് അന്യഭാഷാ ചിത്രമാണെങ്കിൽ കൂടി താൻ ചെയ്യുന്ന വേഷത്തിന് മറ്റൊരാളുടെ ശബ്ദം വേണ്ടെന്ന നിർബന്ധം മമ്മൂട്ടിക്കുണ്ട്. മമ്മൂട്ടി തെലുങ്ക് ഭാഷ കൈകാര്യം ചെയ്തിരിക്കുന്നതിനെ വാനോളം പുകഴ്ത്തുകയാണ് തെലുങ്ക് ജനത.
 
പ്രദർശിപ്പിച്ച വേദികളിലൊക്കെ ഇതിനോടകം മികച്ച അഭിപ്രായം നേടിയ പേരൻപിന്റെ കാര്യവും മറിച്ചല്ല. ഫെബ്രുവരിയിൽ റിലീസിനെത്തുന്ന ചിത്രം മമ്മൂട്ടിക്ക് മറ്റൊരു അവാർഡ് നേടി കൊടുക്കുമെന്നാണ് പൊതുവേയുള്ള അഭിപ്രായം. അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രം നമ്മുടെ കണ്ണിനെ ഈറനണിയിക്കുമെന്ന് ഉറപ്പ്. മഹാനടന്റെ അഭിനയമികവ് വീണ്ടും കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്ത് ചെയ്യുമെന്ന് യാതൊരു ബോധവുമില്ലാത്തവരാണ് പാകിസ്താൻ, വിജയം ഇന്ത്യയ്ക്ക്: വന്ദേ മാതരം വിളിച്ച് നവ്യാ നായർ

'ഓപ്പറേഷന്‍ സിന്ദൂറി'നു പകരമായി 'ഓപ്പറേഷന്‍ ബുന്‍യാനു മര്‍സൂസ്'; കലിയടങ്ങാതെ പാക്കിസ്ഥാന്‍, തിരിച്ചടിക്കാന്‍ ഇന്ത്യ

India vs Pakistan: അവരുടെ ഡ്രോണുകളും യുദ്ധോപകരണങ്ങളും ഞങ്ങള്‍ വെടിവച്ചിട്ടു; സ്ഥിരീകരിച്ച് ഇന്ത്യന്‍ സൈന്യം

Allegations against Pope Leo XIV: വൈദികര്‍ പ്രതികളായ ലൈംഗിക അതിക്രമ കേസുകളില്‍ വീഴ്ച; പുതിയ മാര്‍പാപ്പയ്‌ക്കെതിരെ വത്തിക്കാനു പരാതി

Sachet App: ദുരന്തമുന്നറിയിപ്പുകള്‍ നല്‍കാന്‍ സചേത് ആപ്പ്; പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

അടുത്ത ലേഖനം
Show comments