ഉറപ്പിച്ചോളൂ... റെക്കോർഡുകളുടെ നെറുകയിൽ ഇനി ഒരു പേരുമാത്രം - മമ്മൂട്ടി!
പുലിമുരുകൻ കഷ്ടപ്പെട്ടുണ്ടാക്കിയ റെക്കോർഡ് മാസ്റ്റർപീസ് തകർക്കുമെന്ന് സന്തോഷ് പണ്ഡിറ്റ്
മോഹൻലാലിന്റെ പുലിമുരുകനും പ്രഭാസിന്റെ ബാഹുബലിയും കഷ്ടപ്പെട്ടുണ്ടാക്കിയ എല്ലാ റെക്കോർഡുകളും ഡിസംബർ 21ന് മമ്മൂട്ടിയുടെ മാസ്റ്റർപീസ് ഇറങ്ങുന്നതോടെ തകരുമെന്ന് സന്തോഷ്
പണ്ഡിറ്റ്. റെക്കോർഡുകളുടെ നെറുകയിൽ ഇനി മമ്മൂക്കയുടെ പേര് മാത്രമേ ഉണ്ടാവുകയുള്ളുവെന്ന് താരം പറയുന്നു.
കേരളത്തിൽ ഡിസംബർ 21ന് ഓഖി കൊടുങ്കാറ്റിനേക്കാൾ വേഗതയിലും ശക്തിയിലും ഒരുഗ്രൻ കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്നും മാസ്റ്റർപീസെന്നാണ് ആ കൊടുങ്കാറ്റിന്റെ പേരെന്നുമാണ് പണ്ഡിറ്റ് പറയുന്നത്. ന്യു ജനറേഷൻ നടന്മാരായ നിവിൻ പോളിക്കും ദുൽഖറിനു പോലും ഇതുവരെ
മമ്മൂക്കയോടൊപ്പം ഒരു റോൾ ചെയ്യുവാനുള്ള ഭാഗ്യം കീട്ടിയിട്ടില്ലെന്നും അതിനാൽ താൻ ഹാപ്പി ആണെന്നും പണ്ഡിറ്റ് പറയുന്നു.
പുലിമുരുകന് ശേഷം ഉദയ് കൃഷ്ണ തിരക്കഥയെഴുതി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന 'മാസ്റ്റർപീസ്' ഡിസബർ 21നാണ് റിലീസ് ചെയ്യുക. ഉണ്ണി മുകുന്ദൻ. പൂനം ബജ്‌വെ, വരലക്ഷ്മി തുടങ്ങിയരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.