Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയെ 'ഇടി' പഠിപ്പിക്കാൻ പീറ്റർ ഹെയ്ൻ!

മമ്മൂട്ടിയുടെ പുതിയ ചിത്രം വമ്പൻ!

Webdunia
ചൊവ്വ, 16 ജനുവരി 2018 (14:10 IST)
നിരവധി ചിത്രങ്ങളാണ് ഈ വർഷം മമ്മൂട്ടിയുടെതായി പുറത്തിറങ്ങാനുള്ളത്. ആരാധകരില്‍ ആവേശം നിറയ്ക്കാന്‍ ബിഗ് ബഡ്ജറ്റ് ചിത്രവുമായി മമ്മൂട്ടി എത്തുന്നു. ‘വമ്പൻ’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. നിര്‍മ്മാതാവ് സര്‍ഗം കബീര്‍ നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചുവരുന്ന ചിത്രമാണ് ‘വമ്പൻ’.
 
രജിഷ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആക്ഷനാണ് പ്രാധാന്യം. വിനീത് ശ്രീനിവാസന്‍ നായകനായ ഒരു സെക്കന്‍ഡ് ക്ലാസ് യാത്രയുടെ സംവിധായകരില്‍ ഒരാളാണ് രജിഷ് ആന്റണി. 10 മുതല്‍ 15 കോടി വരെയാണ് ‘വമ്പൻ’ന്റെ ബഡ്ജറ്റ്. പ്രശസ്ത സ്റ്റണ്ട് മാസ്റ്റർമാരായ കനല്‍ കണ്ണനും പീറ്റര്‍ ഹെയ്നുമാണ് ആക്ഷന്‍ കോറിയോഗ്രഫി നിര്‍വഹിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
 
അതേസമയം മമ്മൂട്ടി ചിത്രം സ്‌ട്രീറ്റ്‌ ലൈറ്റസ് 26ന് റിലീസ് ചെയ്യും. ഷാംദത്താണ് സംവിധായകന്‍. പ്ലേഹൗസ് മോഷന്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന സ്‌ട്രീറ്റ്‌ ലൈറ്റ്സില്‍ മമ്മൂട്ടി ജെയിംസ് എന്ന പൊലീസ് ഓഫീസറെയാണ് അവതരിപ്പിക്കുന്നത്. പരോളാണ് മമ്മൂട്ടിയുടെ മറ്റൊരു ചിത്രം. പരസ്യചിത്ര സംവിധായകനായ ശരത് സന്ദിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി കഴിഞ്ഞു. ജോയ് മാത്യു തിരക്കഥ എഴുതി നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന അങ്കിളിലും മമ്മൂട്ടിയാണ് നായകന്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments