'ന്റെ റബ്ബേ ഓരോ ദിവസവും ഞെട്ടിക്കുകയാണല്ലോ'- മാസ് ലുക്ക് ഏറ്റെടുത്ത് അഞ്ജലി അമീറും

ചൊവ്വ, 19 മാര്‍ച്ച് 2019 (11:11 IST)
'ന്റെ റബ്ബേ ഓരോ ദിവസവും ഞെട്ടിക്കുകയാണല്ലോ' - മമ്മൂട്ടി ചിത്രം പതിനെട്ടാം പടിയുടെ ലൊക്കേഷന്‍ ചിത്രം ഫേസ്ബുക്കിൽ ഷെയർ ചെയ്തുകൊണ്ട് നടി അഞ്ജലി അമീർ കുറിച്ച വാക്കുകളാണിത്. മമ്മൂട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്.
 
അഞ്ജലി അമീറിനൊപ്പം, നിരവധി നടീനടന്മാർ മമ്മൂട്ടിയുടെ ചിത്രം ഷെയർ ചെയ്തിരുന്നു. മുടി നീട്ടി വളര്‍ത്തി അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ മാസ് ലുക്കില്‍ നില്‍ക്കുന്ന മമ്മൂട്ടിയെ കണ്ടാല്‍ മുപ്പതുകാരന്‍ പോലും നാണിച്ചു പോകുമെന്നാണ് ആരാധകര്‍ കമന്റ് ചെയ്‌തിരിക്കുന്നത്.
 
"67 വയസുള്ള ഇങ്ങേരെ കാണുമ്പോഴാ 30 വയസുള്ള എന്നെ എടുത്ത് കിണറ്റില്‍ ഇടാന്‍ തോന്നുന്നത്" ചിത്രത്തിന് താഴെ ഒരു ആരാധകന്‍ കുറിക്കുന്നു. 'ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍' എന്നാണ് വേറൊരു ആരാധകന്റെ കമന്റ്. നൂറ് കണക്കിന് കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
 
ആക്ഷന് പ്രാധാന്യം നല്‍കി ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം പതിനെട്ടാം പടി ആഗസ്റ്റ് സിനിമാസാണ് നിര്‍മിക്കുന്നത്. സിനിമയില്‍ 'ജോണ്‍ എബ്രഹം പാലയ്ക്കല്‍' എന്നാണ് മമ്മൂട്ടിയുടെ കഥപാത്രത്തിന്റെ പേര്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം മറ്റൊരാളുടെ നേര്‍ക്ക് വിരല്‍ ചൂണ്ടുന്നതിന് മുന്‍പ് സ്വന്തം ഭാഗമൊന്ന് ചിന്തിക്കണം, എന്നോട് ഒരാൾ പിണങ്ങിയാൽ പിന്നെ ഉറക്കം വരില്ല: പാർവതി