Select Your Language

Notifications

webdunia
webdunia
webdunia
webdunia

1985ൽ നാട് വിറപ്പിച്ചിരുന്ന പൊറിഞ്ചു, കഥ കേട്ടതും മമ്മൂട്ടി ഓകെ പറഞ്ഞു!

മമ്മൂട്ടി കാട്ടാളൻ പൊറിഞ്ചു ആകുന്നു!

1985ൽ നാട് വിറപ്പിച്ചിരുന്ന പൊറിഞ്ചു, കഥ കേട്ടതും മമ്മൂട്ടി ഓകെ പറഞ്ഞു!
, ശനി, 20 ജനുവരി 2018 (14:00 IST)
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടേ‌തായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഉള്ളത്. ഓരോന്നും ഒന്നിനൊന്ന് മികച്ച ചിത്രങ്ങൾ. ആക്ഷനും ത്രില്ലറും ഇതിഹാസവുമായ നിരവധി കഥാപാത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. കഥാപാത്രം കൊണ്ട് മാത്രമല്ല, സിനിമയുടെ പേരുകൊണ്ടും മമ്മൂട്ടി ഇപ്പോൾ വ്യത്യസ്തനാവുകയാണ്. 
 
ഒരു മെക്‌സിക്കന്‍ അപാരതയുടെ സംവിധായകൻ ടോം ഇമ്മട്ടി ചെയ്യുന്ന സിനിമയിൽ മമ്മൂട്ടി നായകനാകുന്നതായി റിപ്പോർട്ട്. പേര് കൊണ്ട് തന്നെ വ്യത്യസ്തമായൊരു സിനിമയാണ് ടോം സംവിധാനം ചെയ്യാന്‍ പോവുന്നത്. കാട്ടാളന്‍ പൊറിഞ്ചു എന്നാണ് സിനിമയുടെ പേര്. 
 
നേരത്തേ 'ഉണ്ട' എന്നൊരു സിനിമ അനൗദ്യോഗികമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. അനുരാഗകരിക്കിൻ വെള്ളം സംവിധാനം ചെയ്ത ഖാലിദ് റഹ്മാൻ ചെയ്യുന്ന 'ഉണ്ട'യിൽ മമ്മൂട്ടി നായകനാകുമെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ട്. അത് സത്യമാണെങ്കിൽ ഉണ്ടയ്ക്ക് ശേഷം വരുന്ന വ്യത്യസ്ത പേരുള്ള ചിത്രമാകും കാട്ടാളൻ പൊറിഞ്ചു. 
 
ടൊം ഇമ്മട്ടി പറഞ്ഞ സിനിമയുടെ കഥ മമ്മൂട്ടിയ്ക്ക് ഇഷ്ടപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റെടുത്ത മറ്റ് സിനിമകളുടെ തിരക്ക് കഴിഞ്ഞായിരിക്കും ചിത്രത്തിലഭിനയിക്കുക. 1985 കാലഘട്ടത്തിലുള്ള തൃശൂരിനെ പശ്ചാതലമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്. നാട് വിറപ്പിച്ചിരുന്ന പൊറിഞ്ചുവെന്ന ചട്ടമ്പിയുടെ കഥയാണ് ചിത്രം പറയുന്നതെന്നും ചില വാർത്തകൾ വരുന്നുണ്ട്. എന്നാൽ, സംവിധായകൻ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 
 
സിനിമയുടെ കഥ മമ്മൂട്ടിയ്ക്ക് ഇഷ്ടമായിരിക്കുകയാണ്. എന്നാല്‍ സിനിമയുടെ തിരക്കഥ രചന അവസാന ഘട്ടത്തിലേക്ക് എത്തുന്നതെ ഉള്ളു. മമ്മൂട്ടി നിലവില്‍ ഏറ്റെടുത്തിരിക്കുന്ന സിനിമകളുടെ തിരക്ക് കഴിഞ്ഞിട്ടായിരിക്കും കാട്ടാളന്‍ പൊറിഞ്ചു നിര്‍മ്മിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫഹദ് ആണ് കാർബണിന്റെ ശക്തി, നോട്ടം കൊണ്ടും ചലനം കൊണ്ടും അയാൾ വിസ്മയിപ്പിക്കുന്നു: സത്യൻ അന്തിക്കാട്