Select Your Language

Notifications

webdunia
webdunia
webdunia
शुक्रवार, 27 दिसंबर 2024
webdunia

ഒരു പൊരിച്ച മീന്‍ ആ അമ്മ റിമയ്ക്ക് കൊടുത്തിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ഇതൊന്നും ഇന്ന് കേള്‍ക്കേണ്ടി വരില്ലായിരുന്നു; പോസ്റ്റ് വൈറല്‍

ഒരു പൊരിച്ച മീന്‍ ആ അമ്മ റിമയ്ക്ക് കൊടുത്തിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് ഇതൊന്നും ഇന്ന് കേള്‍ക്കേണ്ടി വരില്ലായിരുന്നു; പോസ്റ്റ് വൈറല്‍
കൊച്ചി , ശനി, 20 ജനുവരി 2018 (09:50 IST)
മുൻപ് കസബയെന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടി ചിത്രത്തിലെ നായക കഥാപാത്രത്തെ വിമർശിച്ചതിന്റെ പേരിൽ നടി പാർവതിക്ക് നേരിടേണ്ടി വന്ന സൈബർ ആക്രമണം ചെറുതൊന്നുമല്ല. മമ്മൂട്ടി കഥാപാത്രത്തെ വിമർശിച്ചതിന് അദ്ദേഹത്തിന്റെ ഫാൻസിൽ നിന്നും സൈബർ ആക്രമണത്തിന് വിധേയയായ പാർവതി നിയമപരമായിട്ടായിരുന്നു അതിനെ നേരിട്ടത്.
 
അതിനുശേഷമാണ് തിരുവനന്തപുരത്ത് നടന്ന ടെഡ് ടോക്കില്‍ മലയാള സിനിമയില്‍ നിലനില്‍കുന്ന ലിംഗ വിചേനത്തെക്കുറിച്ച് നടി റിമ കല്ലിങ്കൽ തുറന്നടിച്ചത് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. താൻ എങ്ങനെയാണ് ഫെമിനിസ്റ്റ് ആയതെന്ന് റിമ പറയുന്നുണ്ട്. ഇതിനായി റിമ പറയുന്നത് ഒരു പൊരിച്ച മീനിന്റെ കഥയാണ്. 
 
എന്നാൽ, പൊരിച്ച മീന്‍ എന്ന് മാത്രമേ പരിഹസിക്കുന്നവർ കേട്ടുള്ളു. എന്തുകൊണ്ടാണ് താൻ ഫെമിനിസ്റ്റ് ആയതെന്ന് ചോദ്യങ്ങളിലൂടെ, ഉത്തരങ്ങളിലൂടെ റിമ വ്യക്തമാക്കുന്നുണ്ട്. പരിഹസിക്കുന്നവർ അതൊന്നും കാണുന്നില്ല. വിഷയത്തിൽ നിരവധി ആളുകൾ റിമയെ പിന്തുണച്ചും വിമർശിച്ചും രംഗത്തെത്തിയിട്ടുണ്ട്. അതിൽ വ്യത്യസ്തമായി മാറിയിരിക്കുകയാണ് സുജയുടെ പോസ്റ്റ്.

സുജയുടെ പോസ്റ്റ് വായിക്കാം:

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ശപിക്കപ്പെട്ട ഒരു ലോകത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നിപ്പോകുന്നു' - ആരാധകന്റെ മരണത്തിൽ ദുഃഖാർത്ഥനായി ടൊവിനോ