Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൃഥ്വിയുടെയും ടൊവിനോയുടെയും യാത്ര, ജോണ്‍ എബ്രഹാം പാലയ്ക്കലിന്റെ എൻ‌ട്രി?- മാസ് ചിത്രം അണിയറയിൽ

പൃഥ്വിയുടെയും ടൊവിനോയുടെയും യാത്ര, ജോണ്‍ എബ്രഹാം പാലയ്ക്കലിന്റെ എൻ‌ട്രി?- മാസ് ചിത്രം അണിയറയിൽ
, ബുധന്‍, 24 ഒക്‌ടോബര്‍ 2018 (14:26 IST)
നടനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിനെട്ടാം പടി. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശന്‍ നിര്‍മ്മിക്കുന്ന സിനിമ കഴിഞ്ഞ വര്‍ഷമായിരുന്നു പ്രഖ്യാപിച്ചത്. പേര് കേൾക്കുമ്പോൾ പുരാണ സിനിമയായി തോന്നുമെങ്കിലും ഈ ചിത്രം അങ്ങനെയൊരു കഥയല്ല പറയുന്നത്. 
 
18 വയസ്സിന് ശേഷമുള്ള യുവാക്കളുടെ ജീവിതയാത്ര, അവര്‍ എങ്ങോട്ട് പോകുന്നു തുടങ്ങിയ കാര്യങ്ങളാണ് ഇതിലെ ഇതിവൃത്തം. പൃഥ്വിരാജ്, ടൊവിനോ തോമസ് എന്നിവരാണ് പ്രധാന കഥാപാത്രമെന്നും സൂചനയുണ്ട്. ഇവരുടെ കഥാപാത്രങ്ങളുടെ യാത്രയിൽ പാതി വഴിക്ക് വെച്ച് വന്നുകയറുന്ന മമ്മൂട്ടിയുടെ ജോണ്‍ എബ്രഹാം പാലയ്ക്കല്‍ എന്ന കാഥാപാത്രത്തിന്റെ ദുരൂഹമായ ഇടപെടലുകളാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോർട്ട്. 
 
പുത്തൻ ലുക്കിലാണ് മമ്മൂട്ടി പോസ്റ്ററിൽ ഉള്ളത്. അതിനൊപ്പം മമ്മൂക്ക ബിക്കംസ് ദി മാസ്റ്റര്‍ മൈന്‍ഡ് എന്ന തലക്കെട്ടുമുണ്ട്. അതേസമയം, പൃഥ്വിരാജ്, ടൊവിനോ എന്നീ താരങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മയിൽ കലാപം? രാജിവെക്കാനൊരുങ്ങി മോഹൻലാലും ഇടവേള ബാബുവും?