Webdunia - Bharat's app for daily news and videos

Install App

പെരുമാളിന് വയസ് 31, കോരിത്തരിപ്പിച്ച് മമ്മൂട്ടി !

Webdunia
തിങ്കള്‍, 22 ജൂലൈ 2019 (11:37 IST)
ഓഗസ്റ്റ് 1 എന്ന സിനിമയിലെ ക്രൈംബ്രാഞ്ച് ഡി സി പി പെരുമാളിനെ ശാന്തനായാണ് മമ്മൂട്ടി അവതരിപ്പിച്ചത്. 1988 ജൂലൈ 21നാണ് മലയാളത്തിലെ എണ്ണം പറഞ്ഞ ത്രില്ലർ ചിത്രങ്ങളിൽ മുന്നിൽ നിൽക്കുന്ന ആഗസ്റ്റ് 1 പ്രേക്ഷകർക്ക് മുൻപിലെത്തിയത്. സിബി മലയിലിന്റെ കരിയറിലെ ആദ്യത്തെ സൂപ്പർ ഹിറ്റും 100 ദിവസം തിയേറ്ററിൽ ഓടിയ സിനിമയും ആണ് ആഗസ്റ്റ് 1.
 
മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ഡി എസ് പി പെരുമാള്‍. എസ് എന്‍ സ്വാമി രചിച്ച് സിബി മലയില്‍ സംവിധാനം ചെയ്ത ‘ഓഗസ്റ്റ് 1’ എന്ന ചിത്രത്തിലെ കഥാപാത്രം. ചിത്രം തകര്‍പ്പന്‍ വിജയമാണ് നേടിയത്. സിബി മലയിലിന്‍റെ പതിവുരീതികളില്‍ നിന്ന് വ്യത്യസ്തമായ ചിത്രമായിരുന്നു ഇത്.
 
ഏറെ സ്റ്റൈലിഷ് ആയ പെരുമാൾ എന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനായി,  യുണിഫോം അണിയാത്ത ആ പോലീസ് കഥാപാത്രത്തെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ക്യാപ്റ്റൻ രാജുവിന്റെ ‘കില്ലർ ഗോമസ്’ അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു.  
 
കെ ജി രാമചന്ദ്രന്‍ എന്ന കെ ജി ആര്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തെ ഇല്ലാതാക്കാന്‍ ചിലര്‍ തീരുമാനമെടുക്കുന്നു. ഒരു വാടകക്കൊലയാളിയെ അതിനായി ചുമതലപ്പെടുത്തുന്നു. മുഖ്യമന്ത്രി 15 ദിവസത്തിനകം കൊല്ലപ്പെടുമെന്ന് ഒരു സന്ദേശം ഓഗസ്റ്റ് ഒന്നിന് ഒരു പത്രത്തിന് ലഭിക്കുന്നു. അതായത് ഓഗസ്റ്റ് 15ന് മുഖ്യമന്ത്രി കൊല്ലപ്പെടുമത്രെ.
 
പൊലീസ് ഇക്കാര്യം അന്വേഷിക്കാനായി ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുന്നു - ഡി എസ് പി പെരുമാള്‍! തന്‍റേതായ അന്വേഷണരീതികളിലൂടെ അയാള്‍ ആ വാടകക്കൊലയാളിയിലേക്കെത്തുന്നു. ഓഗസ്റ്റ് 15ന് വാടകക്കൊലയാളി തന്‍റെ ഉദ്യമം നിറവേറ്റുന്നതിന് മുമ്പ് പെരുമാള്‍ അയാളെ വെടിവച്ചുവീഴ്ത്തുന്നു. - ഇതായിരുന്നു ഓഗസ്ത് ഒന്നിന്റെ കഥ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍; കൊല്ലത്ത് യുവതി പിടിയില്‍

സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ.ബേബി പരിഗണനയില്‍

കൊല്ലത്തും ഇടുക്കിയിലും യുവി നിരക്ക് റെഡ് ലെവലില്‍; അതീവ ജാഗ്രത

താമരശ്ശേരിയില്‍ പിടിയിലായ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

കണ്ണൂരില്‍ എസ്ബിഐ ജീവനക്കാരിയെ ബാങ്കിന് പുറത്ത് വച്ച് ഭര്‍ത്താവ് കുത്തി; നാട്ടുകാരും ബാങ്ക് ജീവനക്കാരും ചേര്‍ന്ന് പ്രതിയെ പിടികൂടി

അടുത്ത ലേഖനം
Show comments