കൊമേഡിയൻ സ്റ്റേജ് ഷോയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചു; അഭിനയമെന്ന് തെറ്റിദ്ധരിച്ച് കാണികൾ

ഞായര്‍, 21 ജൂലൈ 2019 (12:13 IST)
സ്റ്റേജ് ഷോയ്ക്കിടെ സ്റ്റാന്റപ്പ് കൊമേഡിയന്‍ കുഴഞ്ഞു വീണു മരിച്ചു. ഇന്ത്യന്‍ വംശജനായ മഞ്ജുനാഥ് നായിഡു (36) ആണ് മരിച്ചത്. ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു മരണം. ദുബായ് വേദികളിലെ നിറ സാന്നിധ്യമായിരുന്ന ഇന്ത്യന്‍ കൊമേഡിയന്‍ ആണ് മഞ്ജുനാഥ് നായിഡു. 
 
വെള്ളിയാഴ്ച രാത്രി ദുബായ് സിംഗ്‌നേച്ചര്‍ ഹോട്ടലില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. എന്നാൽ, അഭിനയമാണെന്നാണ് ആദ്യം കാണികൾ കരുതിയത്. പിന്നീടാണ് യഥാർത്ഥത്തിൽ മഞ്ജുനാഥിനു സംഭവിച്ചത് മരണമാണെന്ന് കാണികൾ തിരിച്ചറിഞ്ഞത്. 
 
മഞ്ജുനാഥിന്റെ പരിപാടി 11.20 ന് ആയിരുന്നു. അദ്ദേഹം വേദിയിലെത്തി 15 മിനിറ്റോളം പരിപാടി അവതരിപ്പിച്ചു. ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നതിനിടയിൽ അദ്ദേഹം കുഴഞ്ഞ് താഴെക്കുവീണു. അഭിനയത്തിന്റെ ഭാഗമാണെന്നാണ് കാണികള്‍ കരുതിയത്.ഏതാനും മിനിറ്റുകള്‍ കഴിഞ്ഞിട്ടും എഴുന്നേല്‍ക്കാതെ വന്നതോടെ ഹോട്ടല്‍ ജീവനക്കാര്‍ സ്റ്റേജിലേക്ക് ഓടിയെത്തി. ഉടന്‍ തന്നെ മഞ്ജുനാഥിനെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ അദ്ദേഹത്തെ രക്ഷിക്കാനായില്ല.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘ദുൽഖറിനും നിവിനും ഒപ്പം അഭിനയിക്കണം’- രശ്മിക മന്ദാനയുടെ ആഗ്രഹമിത്