Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാളത്തിൽ ഇഷ്ടം ദുൽഖർ സൽമാനെ, എല്ലാവരും മികച്ച നടന്മാർ; പ്രസ് മീറ്റിൽ കുസൃതി കാട്ടി വിക്രമും ധ്രുവും !

ദുൽഖർ സൽമാൻ

നീലിമ ലക്ഷ്മി മോഹൻ

, ബുധന്‍, 6 നവം‌ബര്‍ 2019 (09:45 IST)
മകന്റെ ആദ്യ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ചിയാൻ വിക്രമും കൊച്ചിയിലെത്തി. ധ്രുവിനൊപ്പമായിരുന്നു ചിയാന്റെ വരവ്. പത്രസമ്മേളനത്തിനിടെ രണ്ട് പേരും പരസ്പരമുള്ള അഭിനയ അനുഭവങ്ങൾ പങ്കുവെച്ചു. മകന്റെ ആദ്യ ചിത്രം പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന ആകാംക്ഷയിലാണ് താനെന്ന് വിക്രം പറഞ്ഞു.
 
അച്ഛന്റെ പിന്തുണയാണ് തനിക്ക് അഭിനയിക്കാന്‍ ഊര്‍ജമായതെന്ന് മകന്‍ ധ്രുവ് വിക്രത്തിന്റെ മറുപടി. ധ്രുവ് വിക്രം നായകനായ ആദ്യ ചിത്രം ആദിത്യവര്‍മയുടെ പ്രമോഷന്റെ ഭാഗമായി തിരുവനന്തപുരത്ത് എത്തയതായിരുന്നു ഇരുവരും.
 
മലയാള സിനിമയെ കുറിച്ചുള്ള അഭിപ്രായവും ധ്രുവ് പങ്കുവച്ചു. മലയാളികള്‍ എന്നും എനിക്ക് തരുന്ന സ്‌നേഹം ഒരു ശക്തിയാണ്. മലയാളത്തിൽ ദുൽഖർ സൽമാനെ ആണ് ഏറ്റവും ഇഷ്ടമെന്നും എന്നിരുന്നാലും മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരേയും ഇഷ്ട്മാണെന്ന് ധ്രുവ് പറഞ്ഞു. മലയാളത്തിലെ നടീനടന്മാർ എല്ലാം വളരെ തന്മയത്ത്വത്തോടേയും കഴിവുള്ളവരുമാണെന്ന് താരപുത്രൻ പറയുന്നു. ഭാവിയില്‍ മലയാള സിനിമയില്‍ അഭിനയിക്കുമെന്നും വിക്രം വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'താരരാജാവിന്റെ' മാമാങ്കത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി; 250 കോടി നേടുമെന്ന് ആരാധകർ