Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐ, തനി ഒരുവന്‍, വേലായുധം ഇതൊക്കെ എഴുതിയവരുടെ ആദ്യ കഥയില്‍ മമ്മൂട്ടി ആയിരുന്നു നായകന്‍ ‍!

ഐ, തനി ഒരുവന്‍, വേലായുധം ഇതൊക്കെ എഴുതിയവരുടെ ആദ്യ കഥയില്‍ മമ്മൂട്ടി ആയിരുന്നു നായകന്‍ ‍!
, വെള്ളി, 10 നവം‌ബര്‍ 2017 (17:54 IST)
തമിഴ് സിനിമാലോകത്തെയും സാഹിത്യലോകത്തെയും വിഖ്യാതമായ പേരാണ് ശുഭ(സുബ). ഡി സുരേഷ്, എ എന്‍ ബാലകൃഷ്ണന്‍ എന്നീ എഴുത്തുകാര്‍ ഒരുമിച്ചെഴുതിത്തുടങ്ങിയപ്പോഴാണ് ശുഭ എന്ന പേര് അവര്‍ സ്വീകരിച്ചത്. ഒട്ടേറെ തകര്‍പ്പന്‍ നോവലുകളും കിടിലന്‍ കൊമേഴ്സ്യല്‍ സിനിമകളും അവര്‍ എഴുതിയിട്ടുണ്ട്.
 
ഐ, അനേകന്‍, തനി ഒരുവന്‍, ആരംഭം, വേലായുധം, കോ, അയന്‍ തുടങ്ങിയ വമ്പന്‍ ഹിറ്റ് തമിഴ് ചിത്രങ്ങളുടെ തിരക്കഥ ശുഭയുടേതാണ്. ഫഹദ് ഫാസില്‍ ആദ്യമായി തമിഴിലെത്തുന്ന ‘വേലൈക്കാരന്‍’ എന്ന സിനിമയുടെ തിരക്കഥയും ഇവര്‍ തന്നെ. 
 
എന്നാല്‍, എത്രപേര്‍ക്കറിയാം സിനിമയില്‍ ഇവരുടെ ആദ്യത്തെ കഥയിലെ നായകന്‍ മമ്മൂട്ടിയായിരുന്നു എന്ന്. സത്യമാണ്, 1989ല്‍ പുറത്തിറങ്ങിയ മമ്മൂട്ടിച്ചിത്രമായ ‘അര്‍ത്ഥം’ ശുഭയുടെ എതിര്‍കാട്ര് എന്ന നോവലിന്‍റെ സിനിമാവിഷ്കാരമായിരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ആ സിനിമ വന്‍ ഹിറ്റായി.
 
ആ സിനിമയില്‍ മമ്മൂട്ടി ചെയ്ത ‘ബെന്‍ നരേന്ദ്രന്‍’ എന്ന കഥാപാത്രം ഏറെ പ്രശസ്തമാണ്. ഈ ചിത്രം പിന്നീട് ‘എതിര്‍കാട്ര്’ എന്ന പേരില്‍ തന്നെ തമിഴിലേക്ക് റീമേക്ക് ചെയ്തു. കാര്‍ത്തിക് ആയിരുന്നു നായകന്‍. 
 
മമ്മൂട്ടിയെ കൂടാതെ ശരണ്യ, ശ്രീനിവാസന്‍, ജയറാം, മുരളി, പാര്‍വതി തുടങ്ങിയവരും അര്‍ത്ഥത്തിലെ പ്രധാന താരങ്ങള്‍ ആയിരുന്നു. ശുഭയുടെ കഥയെ അടിസ്ഥാനമാക്കി വേണു നാഗവള്ളിയാണ് അര്‍ത്ഥത്തിന് തിരക്കഥയെഴുതിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നയന്‍‌താര തന്നെ താരം, ‘അറം’ തകര്‍പ്പന്‍ സിനിമ; കാണാതെ പോകരുത് ത്രസിപ്പിക്കുന്ന ഈ ചലച്ചിത്രാനുഭവം