Webdunia - Bharat's app for daily news and videos

Install App

കെ കെ തിരിച്ചുവരുന്നു, ഇത് നല്ല സിനിമകളുടെ കാലം- അങ്കിൾ നാളെ റീ റിലീസ്!

ഇത് നല്ല സിനിമയുടെ വിജയം!

Webdunia
വ്യാഴം, 24 മെയ് 2018 (15:52 IST)
മലയാളത്തിന് ഇത് നല്ല സിനിമകളുടെ കാലമാണ്. അക്കൂട്ടത്തിൽ മുൻ‌പന്തിയിൽ തന്നെയുണ്ട്, മമ്മൂട്ടി നായകനായ അങ്കിൾ. നവാഗതനായ ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത ചിത്രം നാളെ റീ റിലീസിനൊരുങ്ങുകയാണ്. ജോയ് മാത്യുവിനേതാണ് തിരക്കഥ. 
 
നൂറിൽപരം തിയേറ്ററുകളിൽ റിലീസ് ചെയ്ത ‘അങ്കിൾ’ മികച്ച അഭിപ്രായം നേടി തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന സമയത്താണ് മറ്റ് ചിത്രത്തിന് വേണ്ടി രണ്ട് ആഴ്ച്ച തികയുമ്പോഴേക്കും ഭൂരിഭാഗം തിയേറ്ററിൽ നിന്നും ഒഴിഞ്ഞുകൊണ്ടുക്കേണ്ടി വന്നത്.
 
അതിനാൽ, നല്ല സിനിമയെ തേടിയെത്തിയ പലർക്കും സിനിമ കാണാൻ കഴിഞ്ഞില്ല. എന്തായാലും മലയാള സിനിമാ പ്രേമികൾക്കും പ്രത്യേകിച്ച് കുടുംബ പ്രേക്ഷകർക്കും സന്തോഷം നൽകുന്നതാണ് ‘അങ്കിളിന്റെ’ തിരിച്ചുവരവ്. മെയ് 25 , വെള്ളിയാഴ്ച്ച അൻപതോളം കേന്ദ്രങ്ങളിൽ ‘അങ്കിൾ’ വീണ്ടും പ്രദർശനത്തിനെത്തുന്ന കാര്യം ചിത്രത്തിന്റെ ജോയ് മാത്യു അറിയിച്ചു .
 
കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ചിത്രം നാളെ വീണ്ടും എത്തും. ആദ്യ വരവിൽ ഈ കിടിലൻ അങ്കിളിനെ കാണാൻ കഴിയാത്തവർക്ക് നാളെ മുതൽ വീണ്ടും കാണാം. കെ കെയുടെ ഈ തിരിച്ചുവരവ് ആരാധകരെ സന്തോഷിപ്പിച്ചിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചി വിമാനത്താവളത്തിനു ചുറ്റും ഡ്രോണുകള്‍ പറത്തുന്നതിനും ലേസര്‍ രശ്മിക്കും നിരോധനം

International Yoga Day: അന്താരാഷ്ട്ര യോഗദിനം ജൂൺ 21

എയര്‍ കണ്ടീഷനോ കുടിവെള്ളമോ ഇല്ല; 40 ഡിഗ്രി താപനിലയില്‍ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍; എയര്‍ ഇന്ത്യ എക്സ്പ്രസിനെതിരെ ഗുരുതരമായ ആരോപണം

പ്രളയ സാധ്യത: ഈ നദികളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

പോര് കടുക്കുന്നു; ആയത്തുള്ള ഖമനേയിയും കുടുംബവും ബങ്കറിലേക്ക് മാറി

അടുത്ത ലേഖനം
Show comments