50 പൈസ കൊടുക്കാൻ ഇല്ല, നാടകത്തില്‍ നിന്നും പുറത്ത്; അനുഭവം പങ്കുവച്ച് മമ്മൂട്ടി

നാടകത്തിനുള്ള മേക്ക് അപ്പ് സാധനങ്ങള്‍ വാങ്ങുന്നതിനായി എല്ലാവരും 50 പൈസ കൊണ്ടു വരണമെന്നായിരുന്നു അധ്യാപകന്‍ ആവശ്യപ്പെട്ടത്.

റെയ്‌നാ തോമസ്

തിങ്കള്‍, 10 ഫെബ്രുവരി 2020 (12:08 IST)
എംപി സതീശന്‍റെ കൊച്ചി ഛായാ പടങ്ങള്‍ എന്ന പുസ്തകത്തിൽ 50 പൈസ കൊടുക്കാന്‍ ഇല്ലാത്തതു കൊണ്ട് സ്കൂള്‍ നാടകത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടൊരു കഥയുണ്ട് മമ്മൂട്ടിയ്ക്ക് പറയാന്‍.നാടകത്തിനുള്ള മേക്ക് അപ്പ് സാധനങ്ങള്‍ വാങ്ങുന്നതിനായി എല്ലാവരും 50 പൈസ കൊണ്ടു വരണമെന്നായിരുന്നു അധ്യാപകന്‍ ആവശ്യപ്പെട്ടത്.
 
അശോക് കുമാറെന്നയാളായിരുന്നു നാടകം സംവിധാനം ചെയ്യാനെത്തിയത്. വീട്ടില്‍ പണം ചോദിക്കാന്‍ ആദ്യം മടിച്ചു. ഒടുവില്‍ രണ്ട് ദിവസം കഴിഞ്ഞ് ഉമ്മ പൈസ സംഘടിപ്പിച്ചു കൊടുക്കുകയായിരുന്നു.
 
എന്നാല്‍ ആ പണവുമായി സ്കൂളിലെത്തിയപ്പോള്‍ നാടകത്തിനുള്ള കുട്ടികളെ തിരഞ്ഞെടുത്തു കഴിഞ്ഞിരുന്നു. ഇതോടെ അഭിനയിക്കാനുള്ള മമ്മൂട്ടിയുടെ ആദ്യത്തെ ശ്രമം പരാജയപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഓസ്കാർ 2020: ചരിത്രം കുറിച്ച് പാരസൈറ്റ്; മികച്ച നടൻ ഫീനിക്‌സ്; നടി സെൽവഗർ