Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിച്ചിത്രത്തിന്‍റെ ക്ലൈമാക്സിനെപ്പറ്റി സംവിധായകന് പരാതി, പ്രശ്നം ഷാരുഖ് ഖാന്‍ പരിഹരിച്ചു!

മമ്മൂട്ടിച്ചിത്രത്തിന്‍റെ ക്ലൈമാക്സിനെപ്പറ്റി സംവിധായകന് പരാതി, പ്രശ്നം ഷാരുഖ് ഖാന്‍ പരിഹരിച്ചു!
, വ്യാഴം, 17 ജനുവരി 2019 (16:10 IST)
മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ജോണി വാക്കര്‍. രഞ്ജിത് തിരക്കഥയെഴുതിയ ആ സിനിമ സംവിധാനം ചെയ്തത് ജയരാജ് ആണ്. വളരെ കളര്‍ഫുള്‍ ആയ ഒരു സിനിമയായിരുന്നു അത്.
 
എന്നാല്‍ ജയരാജ് മനസില്‍ കണ്ടതുപോലെ ഒരു സിനിമയായിരുന്നില്ല ജോണി വാക്കര്‍ പൂര്‍ത്തിയായപ്പോള്‍. ഒരു സൂപ്പര്‍ എന്‍റര്‍ടെയ്നറായിരുന്നു ജയരാജ് ലക്‍ഷ്യമിട്ടത്. പക്ഷേ, അവസാനം ട്രാജഡിയാക്കേണ്ടി വന്നതോടെ ജയരാജിന് ആകെ നിരാശയായി.
 
മമ്മൂട്ടി കോളജില്‍ പഠിക്കുന്നതായി കഥയുണ്ടാക്കിയാല്‍ ശരിയാകുമോ എന്ന പലരുടെയും സംശയമാണ് കഥയില്‍ മാറ്റം വരുത്താന്‍ കാരണമായത്. എന്നാല്‍ കഥയില്‍ ഒരു മാറ്റവും വരുത്താതെ അടിപൊളി എന്‍റര്‍ടെയ്നറായി ഈ ചിത്രം ഹിന്ദിയില്‍ ചെയ്യാന്‍ ജയരാജ് പ്ലാന്‍ ചെയ്തിരുന്നു.
 
പക്ഷേ ജയരാജോ മമ്മൂട്ടിയോ അറിയാതെ ഈ കഥ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. ‘മേം ഹൂ നാ’ എന്ന പേരില്‍ ഷാരുഖ് ഖാന്‍ നായകനായ ആ സിനിമ സംവിധാനം ചെയ്തത് ഫറാ ഖാന്‍ ആയിരുന്നു. മേം ഹൂ നാ മെഗാഹിറ്റായി മാറി!

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എറണാകുളം തൂത്തുവാരാൻ മമ്മൂട്ടി, തിരുവനന്തപുരത്തേക്ക് മോഹൻലാൽ?- താരയുദ്ധം രാഷ്‌ട്രീയത്തിലേക്കും?