Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതാണ് മമ്മൂക്ക; പൊതു പരിപാടിയില്‍ വൈകി എത്തി, മമ്മൂട്ടി ക്ഷമ പറഞ്ഞു!!

വൈകിയെത്തിയതിൽ മാപ്പ്; സദസിലുള്ളവരോട് പരസ്യമായി ക്ഷമ പറഞ്ഞ് മമ്മൂട്ടി!

ഇതാണ് മമ്മൂക്ക; പൊതു പരിപാടിയില്‍ വൈകി എത്തി, മമ്മൂട്ടി ക്ഷമ പറഞ്ഞു!!
, ചൊവ്വ, 8 നവം‌ബര്‍ 2016 (16:17 IST)
മമ്മൂട്ടിയേയും മോ‌ഹൻലാലിനേയും കണ്ട് പഠിക്ക് എന്ന് പറയുന്നത് വെറുതെയല്ല. വ്യക്തിത്വത്തിന്റെ കാര്യത്തിൽ സിനിമയിലെ പലർക്കും മാതൃകയാണ് മമ്മൂട്ടി. ഒരു പൊതുപരിപാടിയിൽ മമ്മൂട്ടി പരസ്യമായി ക്ഷമാപണം നടത്തി. തിങ്കളാഴ്ച ഷാര്‍ജയില്‍ നടന്ന ഇന്റര്‍നാഷണല്‍ ബുക്ക് ഫയര്‍ ചടങ്ങിനിടയിലാണ് സംഭവം.
 
ഒരു മണിക്കൂറോളമാണ് ചടങ്ങിൽ മമ്മൂട്ടി വൈകിയെത്തിയത്. മമ്മൂട്ടിയെ കാണാൻ വൻ ജനാവലിയായിരുന്നു ഉണ്ടായിരുന്നതും. തനിക്ക് വേണ്ടി ആരേയും കാത്തിരിപ്പിക്കുന്നത് തനിക്കിഷ്ട്മല്ല. ഇപ്പോൾ ഇവിടെ നിങ്ങ‌ളെയെല്ലാവരേയും ഇത്രയും നേരം കാത്തിരിപ്പിക്കേണ്ടി വന്നതിൽ ഖേദിക്കുന്നു എന്ന് മമ്മൂട്ടി സദസ്യരോടായി പറഞ്ഞു. 
 
ദുബായിൽ നിന്ന് ഷാർജയിലെത്താൻ രണ്ട് മണിക്കൂർ വേണ്ടി വന്നത്രേ. അത്രക്ക് ബ്ലോക്കായിരുന്നു റോഡിൽ. ഏകദേശം രണ്ട് മണിക്കൂറോളം കാറിൽ തന്നെ ഇരിക്കേണ്ടി വന്നു. കാറിൽ നിന്നും ഇറങ്ങി ഓടാൻ കഴിയില്ലല്ലോ എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. ചടങ്ങിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മമ്മൂട്ടി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അൻവർ റഷീദിന്റെ ചിത്രത്തിൽ താരപുത്രന്മാർ ഒന്നിക്കുന്നു! ഭാഗ്യം വീണ്ടും ദുൽഖറിന്റെ രൂപത്തിൽ?