തൊട്ടതെല്ലാം പൊന്നാക്കുന്ന മലയാളത്തിന്റെ ഭാഗ്യനായികയാണ് ഐശ്വര്യ ലക്ഷ്മി. അഭിനയിച്ച സിനിമകളെല്ലാം ഹിറ്റ്. ഇതുവരെ അഭിനയിച്ച സിനിമകളെല്ലാം ഗംഭീര വിജയമാണ് നേടിയത്. ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിക്ക് ഗംഭീര പ്രതികരണമായിരുന്നു ലഭിച്ചത്. മാത്തനും അപ്പുവുമായി ഐശുവും ടൊവിനോയും മത്സരിച്ച് അഭിനയിക്കുകയായിരുന്നു.
മായാനദി പണ്ടായിരുന്നു ഇറങ്ങിയതെങ്കിൽ ശോഭനയും മമ്മൂട്ടിയും അഭിനയിച്ച് കാണാനായിരുന്നു ആഗ്രഹമെന്ന് ഐശ്വര്യ പറയുന്നു. മലയാളത്തിന്റെ എവര്‍ഗ്രീന്‍ താരജോഡികള്‍ കൂടിയായ ഇരുവരും മായാനദിക്കായി ഒരുമിച്ചാല്‍ അടിപൊളിയായിരിക്കും. ‘ശോഭന മാമും മമ്മൂക്കയും അഭിനയിച്ചാൽ അടിപൊളി ആയിരിക്കും’ എന്നാണ് ഐശ്വര്യ പറഞ്ഞത്. യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.
അമല്‍ നീരദ് ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു വരത്തന്. ഈ സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണെങ്കില്‍ സൂര്യയും ജ്യോതികയും അഭിനയിച്ച് കാണാനാണ് തനിക്കിഷ്ടമെന്നും താരം പറയുന്നു.