Webdunia - Bharat's app for daily news and videos

Install App

ഇനി മമ്മൂട്ടിയെ വച്ച് സിനിമ ചെയ്യില്ല, ആ നിര്‍മ്മാതാവ് അങ്ങനെ തീരുമാനിക്കാന്‍ കാരണമെന്ത് ?

Webdunia
വ്യാഴം, 7 മാര്‍ച്ച് 2019 (21:42 IST)
മലയാളത്തിലെ ഒന്നാം നിര നിര്‍മ്മാതാവാണ് സുരേഷ് കുമാര്‍. രേവതി കലാമന്ദിര്‍ എന്ന ബാനറിന് കീഴിലിറങ്ങുന്ന സിനിമകളില്‍ അഭിനയിക്കുക എന്നത് ഏതൊരു താരത്തിനും അഭിമാനകരമായ കാര്യം. മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മൂന്ന് ചിത്രങ്ങളേ സുരേഷ് കുമാര്‍ നിര്‍മ്മിച്ചിട്ടുള്ളൂ. അത് മൂന്നും അത്ര വലിയ വിജയങ്ങള്‍ ആയിരുന്നില്ല. താന്‍ ഇനി മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യില്ലെന്നാണ് സുരേഷിന്‍റെ പക്ഷം.
 
കൂലി, രാക്കുയിലിന്‍ രാഗസദസ്സില്‍, ചരിത്രം എന്നിവയാണ് സുരേഷ് കുമാര്‍ നിര്‍മ്മിച്ച് മമ്മൂട്ടി അഭിനയിച്ച സിനിമകള്‍. അതില്‍ അവസാന സിനിമയായ ചരിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ മമ്മൂട്ടിയും സുരേഷ് കുമാറും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായി.
 
"ചരിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങിയതോടെ ഞങ്ങള്‍ തമ്മിലുള്ള സൗഹൃദവും മാറിത്തുടങ്ങി. മമ്മൂട്ടി നടനും ഞാന്‍ പ്രൊഡ്യൂസറും. ദിവസവും ഓരോരോ കുഴപ്പങ്ങള്‍. ഓരോന്നും സോള്‍വ് ചെയ്തുകൊണ്ടിരുന്നു. ഒടുവില്‍ ഞാന്‍ തീരുമാനിച്ചു, ഇനി മമ്മൂട്ടിയെ വച്ച് സിനിമ ചെയ്യുന്നില്ല. സിനിമ ചെയ്യുമ്പോഴല്ലേ പ്രശ്നങ്ങളുള്ളൂ. സിനിമ ചെയ്യാത്ത സമയത്ത് ഞങ്ങളുടെ സൗഹൃദവും അടുപ്പവും നിലനില്‍ക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഞാന്‍ വിചാരിച്ചു, സൗഹൃദവും ഞങ്ങളുടെ സ്നേഹബന്ധവും നിലനില്‍ക്കട്ടെ എന്ന്" - നാനയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സുരേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു.
 
ഇങ്ങനെയൊക്കെയാണെങ്കിലും നാളെ ചോദിച്ചാലും മമ്മൂട്ടി തനിക്ക് ഡേറ്റ് തരുമെന്നും മമ്മൂട്ടിക്ക് തന്നോടുള്ള സ്നേഹത്തിന് കുറവൊന്നുമില്ലെന്നും എങ്കിലും ഇനിയൊരു മമ്മൂട്ടിച്ചിത്രം ചെയ്യില്ലെന്നും സുരേഷ് കുമാര്‍ ആ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments