മമ്മൂട്ടി മുതലുളള താരങ്ങളുടെ സംഗമവേദിയായി നിയാസ് ബക്കറുടെ മകളുടെ വിവാഹം; വിവാഹ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ

ചടങ്ങില്‍ മമ്മൂട്ടി, രമേഷ് പിഷാരടി, തുടങ്ങി നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു.

വ്യാഴം, 7 മാര്‍ച്ച് 2019 (17:49 IST)
കോമഡി വേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് നിയാസ് ബക്കർ. നിയാസിന്റെ മകളുടെ വിവാഹമാണ് ഇപ്പോൾ വാര്‍ത്തകളില്‍ നിറയുന്നത്. സിനിമാ- സീരിയല്‍ രംഗത്തുള്ള താരങ്ങളുടെ സംഗമവേദിയായി മാറിയിരിക്കുകയാണ് നിയാസ് ബക്കറിന്റെ മകളുടെ വിവാഹം. ചടങ്ങില്‍ മമ്മൂട്ടി, രമേഷ് പിഷാരടി, തുടങ്ങി നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു. ഒട്ടുമിക്ക സീരിയൽ താരങ്ങളും ചടങ്ങിൽ സംബന്ധിച്ചിരുന്നു. വിവാഹ ചടങ്ങിന്റെയും താരങ്ങളെത്തിയതിന്റെയും മറ്റും വീഡിയോസ് സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്നിരുന്നു.  ചലച്ചിത്ര നടനായിരുന്ന അബൂബക്കറിന്റെ മകനായ നിയാസിന്റെ സഹോദരന്‍ കലാഭവന്‍ നവാസും സിനിമ താരങ്ങളാണ്. 35 ന് മുകളില്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നിയാസ് ഇപ്പോള്‍ മഴവില്‍ മനോരമയിലെ മറിമായം പരിപാടിയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.
 
 
നാടക നടനായിട്ടാണ് നിയാസ് ബക്കര്‍ കരിയര്‍ തുടങുന്നത്. മാള അരവിന്ദനൊപ്പം രണ്ട് വര്‍ഷത്തോളം പ്രവര്‍ത്തിച്ച താരം കൊച്ചിന്‍ ആര്‍ട്ടിസിന്റെ ബാനറില്‍ സഹോദരന്‍ നവാസിനൊപ്പം നിരവധി മിമിക്രി ഷോ അവതരിപ്പിച്ചിട്ടുണ്ട്. അവിടെ നിന്നുമാണ് സിനിമയിലേക്ക് എത്തുന്നത്. 
 
സിനിമയിലും ടെലിവിഷനിലും ഒരുപോലെ സജീവമായി പ്രവര്‍ത്തിരുന്ന നിയാസ് വെങ്കലം, ചമയം, ഇഷ്ടം, ഗ്രാമഫോണ്‍, ഓര്‍ഡിനറി, തുടങ്ങി ഒരുപാട് സിനിമകളില്‍ ചെറുതും വലുതമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മോഹൻ‌ലാൽ അടുത്ത സെറ്റിലുണ്ട് എന്നറിഞ്ഞതോടെ വിജയ് സേതുപതി ഓടിയെത്തി !