Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി- ടിനു പാപ്പച്ചൻ സിനിമ വരുന്നു? അണിയറയിൽ ഒരുങ്ങുന്നത് ആക്ഷൻ പടം

നിഹാരിക കെ.എസ്
തിങ്കള്‍, 27 ജനുവരി 2025 (19:25 IST)
മലയാളത്തിൽ ആക്ഷൻ സിനിമകൾക്ക് വലിയൊരു വഴിത്തിരിവായ ചിത്രങ്ങളായിരുന്നു സ്വാതന്ത്ര്യം അർധരാത്രിയിൽ, അജഗജാന്തരം എന്നിവ. ഈ സിനിമകളിലൂടെ ആക്ഷൻ സംവിധായകനായി മാറിയ ആളാണ് ടിനു പാപ്പച്ചൻ. കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കിയ 'ചാവേർ' ആണ് അവസാനമായി പുറത്തിറങ്ങിയ ടിനു പാപ്പച്ചൻ ചിത്രം. ഇപ്പോഴിതാ ടിനു പാപ്പച്ചന്റെ അടുത്ത സിനിമയെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്.
 
മമ്മൂട്ടിയോടൊപ്പമാണ് ടിനു പാപ്പച്ചന്റെ അടുത്ത സിനിമയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മമ്മൂട്ടിയോട് സ്ക്രിപ്റ്റ് നരേറ്റു ചെയ്‌തെന്നും താരത്തിന്റെ ഭാഗത്ത് നിന്നുള്ള അപ്‌ഡേറ്റിനായി കാത്തിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇത് സത്യമാണെങ്കിൽ മമ്മൂട്ടിയുടെ ലിസിറ്റിലെ മോസ്റ്റ് വെയിറ്റിങ് സിനിമകളിലൊന്നായി ഇത് മാറുമെന്ന് ഉറപ്പാണ്.
 
2018 ൽ ആന്റണി വർഗീസിനെ നായകനാക്കി പുറത്തിറങ്ങിയ 'സ്വാതന്ത്ര്യം അർധരാത്രിയിൽ' എന്ന സിനിമയിലൂടെയാണ് ടിനു പാപ്പച്ചൻ സംവിധാനരംഗത്തേക്ക് എത്തുന്നത്. 2021ൽ ആന്റണിയോടൊപ്പം വീണ്ടുമൊന്നിച്ച 'അജഗജാന്തരം' തിയേറ്ററുകളിലെത്തി. രണ്ടും ആക്ഷൻ പടമായിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാന്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

പത്തനംതിട്ടയില്‍ ഹോം നഴ്സിന്റെ മര്‍ദ്ദനമേറ്റ അല്‍ഷിമേഴ്സ് രോഗി മരിച്ചു

സംസ്ഥാനത്തെ രണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ ഇന്നത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും

24മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 204മില്ലീമീറ്ററില്‍ കൂടുതല്‍ മഴ; അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

രാജ്യത്തെ 53ശതമാനം കൊവിഡ് കേസുകള്‍ക്കും കാരണം ജെഎന്‍1 വകഭേദം; സജീവ കേസുകള്‍ 257

അടുത്ത ലേഖനം
Show comments