Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mammootty: ചെറിയൊരു ഇടവേളയ്ക്കു ശേഷം മമ്മൂട്ടി വീണ്ടും ക്യാമറയ്ക്കു മുന്നിലേക്ക്; കാത്തിരിക്കുന്ന അപ്‌ഡേറ്റ്

ചില ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് മമ്മൂട്ടി സിനിമയില്‍ നിന്ന് ഇടവേളയെടുത്തത്

Mammootty

രേണുക വേണു

, തിങ്കള്‍, 24 മാര്‍ച്ച് 2025 (14:30 IST)
Mammootty: ഏകദേശം ഒരു മാസത്തെ പൂര്‍ണ വിശ്രമത്തിനു ശേഷം മമ്മൂട്ടി വീണ്ടും സിനിമ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഏപ്രില്‍ പകുതിയോടെ പുനരാരംഭിക്കും. ഏപ്രില്‍ 15 ന് മമ്മൂട്ടി മഹേഷ് നാരായണന്‍ പടത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്യും. 
 
ചില ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് മമ്മൂട്ടി സിനിമയില്‍ നിന്ന് ഇടവേളയെടുത്തത്. നിലവില്‍ കുടുംബസമേതം ചെന്നൈയിലെ വസതിയിലാണ് താരം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ താരത്തെ ചികിത്സകള്‍ക്കു വിധേയനാക്കിയെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. 
 
മഹേഷ് നാരായണന്‍ ചിത്രത്തില്‍  മമ്മൂട്ടിക്കൊപ്പം മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരും അഭിനയിക്കുന്നുണ്ട്. സിനിമയുടെ വിദേശത്തുള്ള ചിത്രീകരണം 90 ശതമാനവും പൂര്‍ത്തിയായി. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള സുപ്രധാന രംഗങ്ങളാണ് ഇനി ചിത്രീകരിക്കാനുള്ളത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓഡിഷന്റെ പേരിൽ ചതി; തമിഴ് നടിയുടെ നഗ്ന വിഡിയോ ലീക്കായി