Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 1 April 2025
webdunia

മമ്മൂക്ക ആരോഗ്യവാനായി തിരിച്ചെത്തും; ചര്‍ച്ചയായി തമ്പി ആന്റണിയുടെ വാക്കുകള്‍

Thampi Antony

നിഹാരിക കെ.എസ്

, തിങ്കള്‍, 24 മാര്‍ച്ച് 2025 (13:10 IST)
മമ്മൂട്ടിയുടെ ആരോഗ്യനിലയെ കുറിച്ചുള്ള നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. മമ്മൂട്ടിയ്ക്ക് കാനസറാണെന്ന് വരെ പ്രചാരണം ഉണ്ടായി.   ചെന്നൈയില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തെന്ന വാര്‍ത്തയായിരുന്നു പുറത്തുവന്നത്. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്നും താരം ആരോഗ്യവനായി ഇരിക്കുകയാണെന്നും മമ്മൂട്ടിയുടെ പിആര്‍ ടീം പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ, അദ്ദേഹത്തിന്റെ ആരോഗ്യകാര്യവുമായി ബന്ധപ്പെട്ട നടന്‍ തമ്പി ആന്റണി പങ്കുവച്ച ഫെയ്‌സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു.  ഓപ്പറേഷനോ റേഡിയേഷനോ എന്നുള്ളത് അദ്ദേഹത്തിന്റെ ഡോക്ടറാണ് തീരുമാനിക്കേണ്ടത്, കേട്ടിടത്തോളം പേടിക്കാനില്ല എന്നാണ് തമ്പി ആന്റണി കുറിച്ചിരിക്കുന്നത്. 
 
തമ്പി ആന്റണിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
 
കുടലിലെ ക്യാന്‍സര്‍ കൊള്നോസ്‌കോപ്പിയിലൂടെയാണ് സാധാരണ കണ്ടുപിടിക്കാറുള്ളത്. അന്‍പതു വയസുകഴിഞ്ഞാല്‍ പത്തു വര്‍ഷത്തില്‍ ഒരിക്കല്‍ ആണ് അത് ചെയ്യാറുള്ളത്. ഇല്ലെങ്കില്‍ എല്ലാവരും ചെയ്യേണ്ടതാണ്. Fecal occult blood testing starts at age 45. ഇത് എല്ലാ വര്‍ഷവും ചെയ്യേണ്ടതാണ്. മമ്മൂക്ക തീര്‍ച്ചയായും അതൊക്കെ ശ്രദ്ധിക്കുന്ന ആളായിരിന്നിരിക്കണം. ഭക്ഷണകാര്യത്തിലും അദ്ദേഹം അതീവ ശ്രദ്ധാലുവാണ്. പളുങ്കില്‍ അഭിനയിക്കുബോള്‍ ഞങ്ങള്‍ അമ്പിളിചേട്ടനുമൊത്തു ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചിട്ടുണ്ട്.
 
ഫിഷ് ഫ്രൈ ഉള്‍പ്പടെ പല മീന്‍ വിഭവങ്ങള്‍ കൊണ്ടുവന്ന പ്ലേറ്റ് മമ്മൂക്ക ഞങ്ങളുടെ അടുത്തേക്കു മാറ്റിവെക്കും. അടുത്തിരിക്കുന്നവര്‍ക്കു കൊടുക്കാന്‍ ഒരു മടിയുമില്ല മമ്മൂക്കായ്ക്ക്. അതറിയാവുന്ന അമ്പിളിചേട്ടന്‍ ആ വിവരം എന്നോടത് നേരത്തെ പറഞ്ഞിരുന്നു. അന്നേ ഞാന്‍ ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ ലഘുഭഷനരീതി. ഇപ്പോള്‍ ഒരുപക്ഷെ പ്രകടമായ എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടിരിക്കാം.
 
എന്നാലും തുടക്കത്തിലെ അറിഞ്ഞതുകൊണ്ട്, കേട്ടിടത്തോളം ഒന്നും പേടിക്കാനില്ല എന്നുതന്നെയാണ് ഡോക്ടര്‍ന്മാരുടെ അഭിപ്രായം എന്നും കേട്ടു. ഓപറേഷനോ റേഡിയേഷനോ എന്നുള്ളത് അദ്ദേഹത്തിന്റെ ഡോക്ടറാണ് തീരുമാനിക്കേണ്ടത്. അതൊക്ക കഴിഞ്ഞവരെ എനിക്കറിയാം അവരൊക്കെ ഇരുപതു വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ണ ആരോഗ്യവാന്മാരായി സാധാരണ ജീവിതം നയിക്കുന്നു. മലയാളികളുടെ മമ്മൂക്ക പൂര്‍ണ ആരോഗ്യവാനായി തന്നെ വീണ്ടും സിനിമകളില്‍ സജീവമാകും എന്നതില്‍ ഒരു സംശയവുമില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മഞ്ജുവല്ല മകളെ കൂടെ കൂട്ടാതിരുന്നത്, വരുന്നില്ലെന്ന് മകൾ ഉറപ്പിച്ച് പറയുകയായിരുന്നു'; ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ വൈറലാകുന്നു