Webdunia - Bharat's app for daily news and videos

Install App

ഇത്തവണ സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും മമ്മൂട്ടിക്ക് തന്നെ; ത്രില്ലടിച്ച് ആരാധകര്‍

ഭീഷ്മ പര്‍വ്വം, പുഴു, റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം എന്നീ നാല് സിനിമകളാണ് 2022 ല്‍ മമ്മൂട്ടിയുടേതായി അവാര്‍ഡിന് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ളത്

Webdunia
ശനി, 21 ജനുവരി 2023 (10:59 IST)
2022 ലെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും മമ്മൂട്ടിക്ക് ലഭിക്കുമെന്ന് ഉറപ്പിച്ച് ആരാധകര്‍. വളരെ വ്യത്യസ്തമായ നാല് മമ്മൂട്ടിയുടെ നാല് കഥാപാത്രങ്ങളാണ് ഇത്തവണ അവാര്‍ഡുകള്‍ക്കായി മത്സരരംഗത്തുണ്ടാകുക. അതിനെ കവച്ചുവയ്ക്കുന്ന ഒരു പ്രകടനവും സമീപകാലത്ത് ആരില്‍ നിന്നും കണ്ടിട്ടില്ലെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. 
 
ഭീഷ്മ പര്‍വ്വം, പുഴു, റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം എന്നീ നാല് സിനിമകളാണ് 2022 ല്‍ മമ്മൂട്ടിയുടേതായി അവാര്‍ഡിന് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ളത്. ഇതില്‍ പുഴു ഒ.ടി.ടി. റിലീസ് ആയിരുന്നു. മറ്റ് മൂന്ന് സിനിമകളും തിയറ്ററുകളില്‍ വിജയം നേടിയവയാണ്. ഇതില്‍ നന്‍പകല്‍ നേരത്ത് മയക്കം ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 
 
ഭീഷ്മ പര്‍വ്വത്തില്‍ മാസ് കഥാപാത്രത്തെയാണ് അവതരിപ്പിച്ചതെങ്കില്‍ പുഴുവിലും റോഷാക്കിലും നന്‍പകല്‍ നേരത്ത് മയക്കത്തിലും വളരെ വ്യത്യസ്ത കഥാപാത്രങ്ങളെയാണ് മമ്മൂട്ടി പകര്‍ന്നാടിയത്. ഈ പ്രകടനങ്ങളെ ജൂറിക്ക് നിഷേധിക്കാനാവില്ലെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. മലയാളത്തില്‍ 2022 ല്‍ മമ്മൂട്ടി ചെയ്ത പോലെ അഭിനയ പ്രാധാന്യമുള്ള മറ്റ് കഥാപാത്രങ്ങളൊന്നും ആരും ചെയ്തിട്ടില്ലെന്നും ആരാധകര്‍ അവകാശപ്പെടുന്നു. ഒരേസമയം നാല് സിനിമകള്‍ പരിഗണിക്കപ്പെടുന്നതിനാല്‍ മമ്മൂട്ടിക്ക് അവാര്‍ഡ് കിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments