ജാഡയാണെന്ന് പറയുന്നവർ ഇതൊന്ന് കാണണം; കുട്ടികളെയും അദ്ധ്യാപകരെയും ഞെട്ടിച്ച് മമ്മൂട്ടി

കുട്ടികളെയും അദ്ധ്യാപകരെയും ഞെട്ടിച്ച് മമ്മൂട്ടി

തിങ്കള്‍, 28 മെയ് 2018 (15:38 IST)
മമ്മൂട്ടി അൽപ്പം ജാഡക്കാരനാണെന്ന് ചിലരെങ്കിലും പറഞ്ഞിട്ടുണ്ടാകും. ആ പറഞ്ഞവർ തന്നെ പിന്നീട് അത് മാറ്റിപറയേണ്ടിയും വന്നിട്ടുണ്ടാകും. കാരണം പ്രേക്ഷകരോടും ആരാധകരോടുമുള്ള മമ്മൂട്ടിയുടെ സമീപനം കണ്ടാൽ ഒരിക്കലും അദ്ദേഹത്തിന് ജാഡയുണ്ടെന്ന് പറയാനാകില്ല. അതേപോലെയുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
 
അബ്രഹാമിന്റെ സന്തതികൾ എന്ന സിനിമയിലെ ലൊക്കേഷനിൽ നിന്നുള്ള വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇടം നേടിയിരിക്കുന്നത്. അമ്പതിലേറെ കുട്ടികളുടെ അരികിലെത്തി അവരുടെ ഓരോരുത്തരുടെയും കൈ പിടിച്ച് കുശലാന്വേഷണം നടത്തുകയാണ് മമ്മൂട്ടി.
 
കുട്ടികളാകട്ടെ തങ്ങളുടെ പ്രിയതാരത്തെ നേരിട്ട് കണ്ട സന്തോഷത്തിലും ആവേശത്തിലുമായിരുന്നു. അദ്ദേഹത്തെ പരിചയപ്പെടാൻ പേടിച്ച് മാറി നിന്ന അദ്ധ്യാപകരുടെ അരികിലെത്തിയും കുശലം ചോദിക്കാൻ മമ്മൂട്ടി മറന്നില്ല.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം "സ്‌ത്രീയും പുരുഷനും തുല്യരാണെന്ന് വിശ്വസിക്കുന്നു, എങ്കിലും ഞാൻ ഒരു ഫെമിനിസ്‌റ്റല്ല": കരീനയ്‌ക്കെതിരെ സോഷ്യൽ മീഡിയ