Webdunia - Bharat's app for daily news and videos

Install App

രാജയുടെ രണ്ടാം വരവ് ഒരുങ്ങുന്നു; ചിത്രത്തിന്റെ പുതിയ വിശേഷങ്ങൾ ഇങ്ങനെ

രാജയുടെ രണ്ടാം വരവ് ഒരുങ്ങുന്നു; ചിത്രത്തിന്റെ പുതിയ വിശേഷങ്ങൾ ഇങ്ങനെ

Webdunia
തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (11:03 IST)
മലയാളത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയ ചിത്രമായ പുലിമുരുഗന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് മധുരരാജ. വമ്പൻ ഹിറ്റായ പോക്കിരിരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന സിനിമയെന്ന പ്രത്യേകത കൂടി മധുരരാജയ്‌ക്കുണ്ട്.
 
പ്രഖ്യാപന വേളമുതല്‍ തന്നെ മികച്ച സ്വീകാര്യതയായിരുന്നു മധുര രാജയ്ക്ക് ലഭിച്ചിരുന്നത്. പോക്കിരി രാജ പോലെ എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന തരത്തിലുളള ഒരു മാസ് എന്റര്‍ടെയ്‌നറായിരിക്കും മധുര രാജയെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ അടുത്തിടെ പൂര്‍ത്തിയായിരുന്നു. ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായ ചിത്രത്തെ സംബന്ധിച്ചുളള ഒരു റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
 
പോക്കിരി രാജയില്‍ നിന്നും വ്യത്യസ്തമായി സാങ്കേതികപരമായി മികച്ച പരീക്ഷണങ്ങള്‍ ചിത്രത്തിലും ഉണ്ടാവുമെന്നും അറിയുന്നു. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററിനെ സംബന്ധിച്ചുളള റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നവംബര്‍ മൂന്നിന് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങുമെന്നാണ് സൂചനകൾ. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് നല്‍കിയ ആവേശം മോഷന്‍ പോസ്റ്റര്‍ ഇറങ്ങുമ്പോഴും ഉണ്ടാവുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
 
പുലിമുരുകന്റെ വൻ വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റർ ഹെയ്‌ൻ ടീം മധുരരാജയിലൂടെ വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മധുരരാജയുടെ വരവ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്; 23 പോലീസുദ്യോഗസ്ഥര്‍ക്ക് നല്ല നടപ്പ് പരിശീലനം

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷന്‍ തന്റെ 112മത്തെ വയസ്സില്‍ അന്തരിച്ചു; ആരോഗ്യത്തിന്റെ രഹസ്യം ഇതാണ്

ഇടപെട്ട് കേന്ദ്രം; സംസ്ഥാന ബിജെപി നേതാക്കളോട് പരസ്യപ്രസ്താവനകള്‍ നടത്തരുതെന്ന് നിര്‍ദേശം

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി; കുടുംബത്തിന്റെ ഹര്‍ജിയില്‍ സിബി ഐയോട് നിലപാട് തേടി

അടുത്ത ലേഖനം
Show comments