Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയും വിക്രമും വീണ്ടും ഒന്നിക്കുന്നു, നായികയായി നയൻതാരയും ശ്രിയ ശരണും!

മമ്മൂട്ടിയും വിക്രമും ഒന്നിക്കുന്നു, നായിക നയൻതാര! - മാമാങ്കത്തിന്റെ വിശേഷങ്ങൾ

Webdunia
ശനി, 25 നവം‌ബര്‍ 2017 (10:59 IST)
നവാഗതനായ സജീവ് പിള്ള സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് 'മാമാങ്കം'. 12 വര്‍ഷത്തെ അന്വേഷണ‌ത്തിനും പഠനത്തിനും ഒടുവിലാണ് സജീവ് മാമാങ്ക‌ത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
നിര്‍മ്മാതാവ് വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കാസ്റ്റിങ് സംബന്ധിച്ച വിവരങ്ങൾ ഒന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
 
എന്നാൽ, വിവരങ്ങൾ പുറത്തുവിടുന്നതിനു മുന്നേ ചിത്രത്തിന്റെ ഫാൻ മെയ്ഡ് ടീസർ പുറത്തുവന്നിരിക്കുകയാണ്. മമ്മൂട്ടിയോടൊപ്പം തമിഴ് നടൻ ചിയാൻ വിക്രമും ആര്യയും ടീസറിലുണ്ട്. തെന്നിന്ത്യൻ താരസുന്ദരിമാരായ നയൻ‌താരയും ശ്രിയ ശരണുമാണ് നായികമാർ. നടൻ സിദ്ദിഖ് ഈ ഫാൻ മെയ്ഡ് ടീസർ തന്റെ ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്. എന്നാൽ, ചിത്രത്തിൽ ഇവരെല്ലാം ഉണ്ടാകുമോയെന്ന കാര്യത്തിൽ വ്യക്തമല്ല.
 
മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടാണ് മാമാങ്കം. അന്താരാഷ്ട്ര തലത്തിലുള്ള പ്രശസ്തരായ സാങ്കേതിക വിദഗ്ധരാണ് മാമാങ്കത്തിനൊപ്പം സഹകരിക്കുന്നത്. ഇന്ത്യയിലെ എല്ലാ ഭാഷകളില്‍ നിന്നുമുള്ള താരങ്ങള്‍ ചിത്രത്തിലുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്.
 
മാമാങ്കത്തിനായി മമ്മൂട്ടി കളരിപയറ്റ് പരിശീലിക്കുന്നുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു. പതിനേഴാം നൂറ്റാണ്ടില്‍ നടന്ന ചാവേര്‍ പോരാട്ടത്തിന്‍റെ കഥയാണ് ഈ സിനിമ പറയുന്നത്. ഫെബ്രുവരിയില്‍ ചിത്രീകരണം തുടങ്ങുമെന്നും സംവിധായകൻ നേരത്തേ പറഞ്ഞിരുന്നു. 
 
ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രങ്ങളില്‍ നേരത്തെയും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. മെഗാ സ്റ്റാറിന്റെ കരിയറില്‍ തന്നെ ഇതുവരെ കാണാത്ത രൂപഭാവഭേദവുമായാണ് ഈ ചിത്രത്തില്‍ എത്തുന്നത്. പെർഫെക്ഷന് വേണ്ടി കളരിപ്പയറ്റ് പോലുള്ള ആയോധനകലകള്‍ അഭ്യസിക്കേണ്ടി വരുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

നല്ലവരായ ഇന്ത്യക്കാരെ ഓടിവരൂ: അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 85,000 വിസകള്‍ നല്‍കി ചൈന

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ്: എസ്എഫ്‌ഐഓ റിപ്പോര്‍ട്ടില്‍ രണ്ടുമാസത്തേക്ക് തുടര്‍നടപടി തടഞ്ഞ് ഹൈക്കോടതി

തൃശൂര്‍ കലക്ടറേറ്റില്‍ ബോംബ് ഭീഷണി; ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി

'പിണറായി വിജയന് പാദസേവ ചെയ്യുന്ന ഉദ്യോഗസ്ഥ': ദിവ്യ എസ് അയ്യര്‍ക്കെതിരെ വിമര്‍ശനവുമായി കെ മുരളീധരന്‍

ബംഗളൂരു നഗരത്തില്‍ 6.77 കോടി രൂപയുടെ വന്‍ ലഹരി വേട്ട; ഒന്‍പത് മലയാളികളും നൈജീരിയന്‍ പൗരനും അറസ്റ്റില്‍

അടുത്ത ലേഖനം
Show comments