മമ്മൂട്ടി മാജിക് വീണ്ടും, യാത്ര മിന്നിക്കുന്നു; വമ്പൻ വരവേൽപ്പ് നൽകി ആരാധകർ!

വെള്ളി, 8 ഫെബ്രുവരി 2019 (11:10 IST)
മമ്മൂട്ടി - റാം കൂട്ടുകെട്ടിലൊരുങ്ങിയ പേരൻപ് തിയേറ്ററുകൾ കീഴടക്കി വിജയക്കൊടി പാറിക്കുകയാണ്. സിനിമാപ്രേമികൾക്ക് ആവേശകരമായി ഇപ്പോൾ മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്ര റിലീസിനെത്തിയിരിക്കുകയാണ്. റിലീസിന് തൊട്ട് മുന്‍പ് സിനിമയെ അനിശ്ചിതത്തിലാക്കുന്ന തരത്തില്‍ ഒരു പ്രതിസന്ധി കടന്ന് വന്നിരുന്നെങ്കിലും യാതൊരു പ്രശ്‌നങ്ങളുമില്ലാതെ മമ്മൂട്ടി ചിത്രം തിയേറ്ററുകളിലേക്ക് എത്തി.
 
മമ്മൂട്ടിയുടെ ഈ വരവ് പല റെക്കോർഡുകളും തിരുത്തിക്കുറിക്കാനുള്ളതാണ് എന്ന് ചിത്രം തിയേറ്ററുകളിലെത്തി ആദ്യം പുറത്തുവരുന്ന പ്രതികരണങ്ങളിൽ നിന്ന് തന്നെ വ്യക്തമാകുന്നത്. തെലുങ്ക് നാട്ടിൽ വൻവരവേൽപ്പാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.
 
മലയാളത്തിലേക്ക് മൊഴി മാറ്റി എത്തുന്ന സിനിമ ആഗോളതലത്തില്‍ വമ്പന്‍ റിലീസാണ് നടത്തിയിരിക്കുന്നത്. തെലുങ്കിൽ മമ്മൂട്ടി തന്നെ ഡബ്ബ് ചെയ്‌തതും ചിത്രത്തിന്റെ പ്രത്യേകതയാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ റിലീസായെത്തിയ ചിത്രത്തിന്റെ പ്രീമിയർ ഷോ യുഎസിലും യുഎഇ യിലും ഫെബ്രുവരി ഏഴിന് സംഘടിപ്പിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇന്നും മമ്മൂട്ടിയേയും മോഹൻലാലിനേയും കാണുമ്പോൾ അതിശയമാണ്: ജയറാം