Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൃഥ്വിയുടെ നയൻ- കിടിലൻ വിഷ്വൽ ട്രീറ്റ്, ഒരു എപിക് മൂവി!

പൃഥ്വിയുടെ നയൻ- കിടിലൻ വിഷ്വൽ ട്രീറ്റ്, ഒരു എപിക് മൂവി!

എസ് ഹർഷ

, വ്യാഴം, 7 ഫെബ്രുവരി 2019 (16:21 IST)
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമയാണ് നയൻ. പൃഥ്വി തന്നെയാണ് നായകൻ. ജെനൂഫ് മുഹമ്മദ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. സംവിധായകന്റെ കമലിന്റെ മകൻ ജെനൂസിന്റെ രണ്ടാമത്തെ ചിത്രമാണ് നയൻ. ദുൽഖർ നായകനായ ‘100 ഡേയ്സ് ഓഫ് ലവ്’ ആണ് ആദ്യചിത്രം.  
 
വളരെ മികച്ച ഒരു ചിത്രമാണ് നയൻ. പൃഥ്വിയുടെ തന്നെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ ഒരു സയൻസ്, ഫിക്ഷൻ, ഹൊറൻ, ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രം. മലയാളത്തിനെ ഹോളിവുഡ് ലെവലിലേക്ക് ഉയർത്തുന്ന ചിത്രമല്ല നയൻ. മറിച്ച് മലയാളത്തിന് അഭിമാനിക്കാവുന്ന മേക്കിംഗ് ആണ് ചിത്രത്തിന്റെത്. 
 
വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകന്റെ ശ്രദ്ധ പിടിച്ചു പറ്റുന്ന പ്ലോട്ട്. പ്രേക്ഷകനിൽ ആകാംഷ ജനിപ്പിക്കാൻ കഴിഞ്ഞാൽ, അത് ആദ്യാവസാനം നിലനിർത്താൻ കഴിഞ്ഞാൽ ഒരു സിനിമയുടെ ഭാവി ആദ്യ ദിവസം തന്നെ പ്രവചിക്കാനാകും. അത്തരത്തിൽ ആദ്യാവസാനം പ്രേക്ഷകനെ പിടിച്ചിരുത്തിയ പടമാണ് നയൻ. 
 
പൃഥ്വിരാജ് സോഷ്യൽ മീഡിയയിലൂടെ വന്നു പല വട്ടം പറഞ്ഞ കാര്യം-  ഒരു അച്ഛൻ, മകൻ ബന്ധം, സയൻസ് ഫിക്ഷൻ, ഒരു ഗ്ലോബൽ ഇവന്റ്, ത്രില്ലർ, ഹൊറർ, ഫിക്ഷൻ ഇതെല്ലാമാണ് ഈ സിനിമ. പൃഥ്വിയുടെ വാക്കുകളെ നൂറ് ശതമാനം അർത്ഥവത്താക്കുന്ന കഥയും മേക്കിംഗും ആണ് ചിത്രത്തിന്റേത്. 
 
ആയിരക്കണക്കിനു വർഷങ്ങൾക്ക് ശേഷം ഭൂമിയിലേക്ക് ഒരു കോമെറ് ഭൂമിയിലേക്ക് വരുന്നു. ലോകം അവസാനിക്കുകയാണെന്ന ഭീതിയിൽ ഒരുവശത്ത് ജനങ്ങളെല്ലാം ജീവനുവേണ്ടി പരക്കം പായുന്നു. അപ്പോൾ മറുവശത്ത് ചില ശാസ്ത്രഞ്ജന്മാർ ആയിരിക്കണക്കിന് വർഷങ്ങൾക്ക് ശേഷം ശാത്രലോകത്തിനു വീണു കിട്ടിയ ആ അസുലഭ നിമിഷത്തെ കുറിച്ച് കൂടുതൽ പഠിക്കാൻ തെയ്യാറെടുക്കുന്നു. അതിന് ആൽബർട്ട് ലൂവിസ് ന്റെ നേതൃത്വത്തിൽ ഹിമാലയത്തിലേക്ക് യാത്ര തിരിക്കുന്നു. ഒപ്പം ആൽബർട്ട് തന്റെ മകനെയും അവിടേക്ക് കൂട്ടുന്നു. ആ കോമെറ് പോയതിനു ശേഷം ഉള്ള 9 ദിവസങ്ങൾ അതാണ് സിനിമയുടെ ഇതിവൃത്തം. 
 
ഒരു ഞെട്ടലോടുകൂടിയല്ലാതെ ആർക്കും ആദ്യപകുതി പൂർത്തിയാക്കാൻ കഴിയില്ല. രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ കഥാഗതി മാറുമെങ്കിലും കഥ അതുവരെ നൽകിയ ആ ഒരു ഫ്ലോ നഷ്ടമാകുന്നില്ല. സിനിമയിലെ ഓരോ രംഗങ്ങൾക്കും അനുയോജ്യമായ ബിജി‌എം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകർക്കും കണ്ടിരിക്കാവുന്ന ഒരു എപിക് മൂവി തന്നെയാണ് നയൻ.
 
(റേറ്റിംഗ്:3.5/5)

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഹാവീർ കർണ്ണയ്‌ക്ക് തുടക്കം; ചിയാൻ വിക്രത്തിന്റെ അടുത്ത ഹിറ്റ് ഒരുങ്ങുന്നത് 300 കോടി മുതൽ മുടക്കിൽ!