Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫിഫ ലോകകപ്പ്, ടി20 ലോകകപ്പ്, ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്: 2022ലും കായികപ്രേമികൾക്ക് വിശ്രമമില്ല

ഫിഫ ലോകകപ്പ്, ടി20 ലോകകപ്പ്, ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്: 2022ലും കായികപ്രേമികൾക്ക് വിശ്രമമില്ല
, ഞായര്‍, 2 ജനുവരി 2022 (16:22 IST)
ഒളിമ്പിക്‌സ്, ടി20 ലോകകപ്പ്,കോപ്പ അമേരിക്ക,യൂറോകപ്പ് എന്നിങ്ങനെ സംഭവബഹുലമായ വർഷമായിരുന്നു 2021. 2022ലും കായികപ്രേമികളെ കാത്തിരിക്കുന്നത് മറ്റൊന്നല്ല എന്നാണ് 2022ലെ സ്പോർട്‌സ് ഷെഡ്യൂൾ കാണിച്ചുതരുന്നത്. ഫിഫ ലോകകപ്പും ടി20 ലോകകപ്പും അത്‌ലറ്റിക് ചാമ്പ്യൻഷിപ്പും ഏഷ്യൻ ഗെയിംസുമടക്കം നിരവധി പോരാട്ടങ്ങളാണ് ഈ വർഷം നടക്കുക.
 
നവംബർ 21 മുതൽ ഡിസംബർ 18 വരെയായിരിക്കും ലോകം കാത്തിരിക്കുന്ന ഫുട്ബോൾ മാമാങ്കം നടക്കുക.  ആവേശത്തിന്‍റെ പന്തുരുട്ടി ഐഎസ്എൽ ഉൾപ്പടെ വിവിധ ലീഗുകളും ടൂർണമെന്‍റുകളും 2022നേയും സജീവമാക്കും. യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ മേയ് ഇരുപത്തിയെട്ടിനാണ് നടക്കുക.
 
ക്രിക്കറ്റിലാണെങ്കിൽ  മാർച്ച് നാലിന് വനിതാ ഏകദിന ലോകകപ്പിനും ഒക്ടോബർ പതിനെട്ടിന് പുരുഷ ട്വന്‍റി 20 ലോകകപ്പിനും തുടക്കമാകും. ഏപ്രിൽ രണ്ട് മുതൽ ഐപിഎൽ മത്സരങ്ങളും നടക്കും. ജൂലൈ 15 മുതൽ 24 വരെ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലും ഇന്ത്യൻ പ്രതീക്ഷകൾ സജീവമാണ്. സെപ്റ്റംബർ 10 മുതൽ 25വരെ ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസാണ് ട്രാക്കിലെ മറ്റൊരു ശ്രദ്ധേയ പോരാട്ടം. ശീതകാല ഒളിംപിക്‌സ് ഫെബ്രുവരി നാലു മുതൽ 20 വരെ ചൈനയിൽ നടക്കും.
 
ഫോർമുല വൺ സീസൺ മാ‍ർച്ച് 20ന് ബഹറൈനിൽ തുടങ്ങി നവംബർ ഇരുപതിന് അബുദാബിയിൽ അവസാനിക്കും. ലോക ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ് ഓഗസ്റ്റ് 21 മുതൽ 28വരെ ജപ്പാനിലും നടക്കും. ടെന്നീസിൽ ഗ്രാൻസ്ലാം ടൂർണമെന്റുകളും ഹോക്കിയിൽ വനിതാ ലോകകപ്പും ആരാധകരെ കാത്തിരിക്കുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്തിനായി അവൻ അത്ഭുതങ്ങൾ സൃഷ്ടിക്കും: യുവതാരത്തെ പുകഴ്‌ത്തി സെലക്‌ടർമാർ