Webdunia - Bharat's app for daily news and videos

Install App

ഒന്‍പത് ഭാര്യമാര്‍, ഓരോരുത്തര്‍ക്കൊപ്പം സെക്‌സില്‍ ഏര്‍പ്പെടുന്നത് ടൈം ടേബിള്‍ അനുസരിച്ച്; ഏറെ കഷ്ടപ്പാടിലാണെന്ന് യുവാവ് !

'തുറന്ന പ്രണയം' 'ഏക ഭാര്യത്വത്തിനെതിരായ പ്രതിഷേധം' എന്നീ ആശയങ്ങള്‍ മുന്‍നിര്‍ത്തിയാണ് താന്‍ ഒന്‍പത് പേരെ ജീവിതസഖിയാക്കിയതെന്ന് ആര്‍തര്‍ പറയുന്നു

Webdunia
ബുധന്‍, 17 ഓഗസ്റ്റ് 2022 (11:08 IST)
Man With Nine Wife : ഒന്‍പത് ഭാര്യമാരുമായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ഒരു മനുഷ്യനെ കുറിച്ച് കേട്ടിട്ടുണ്ടോ? ബ്രസീലുകാരമായ ആര്‍തര്‍ ഉര്‍സോ എന്നയാളാണ് ഒന്‍പത് സ്ത്രീകള്‍ക്ക് ജീവിതപങ്കാളിയായി വര്‍ത്തിക്കുന്നത്. തന്റെ ജീവിതപങ്കാളികളുമായി സെക്‌സില്‍ ഏര്‍പ്പെടാന്‍ ഒരു ടൈം ടേബിള്‍ ക്രമപ്പെടുത്തിയിരിക്കുകയാണെന്ന് ഇയാള്‍ അവകാശപ്പെടുന്നു. ബ്രസീലിലെ അറിയപ്പെടുന്ന ഒരു മോഡലാണ് ഇദ്ദേഹം. 
 
'തുറന്ന പ്രണയം' 'ഏക ഭാര്യത്വത്തിനെതിരായ പ്രതിഷേധം' എന്നീ ആശയങ്ങള്‍ മുന്‍നിര്‍ത്തിയാണ് താന്‍ ഒന്‍പത് പേരെ ജീവിതസഖിയാക്കിയതെന്ന് ആര്‍തര്‍ പറയുന്നു. ലുവാന കസാക്കിയാണ് ആര്‍തറിന്റെ ആദ്യ ഭാര്യ. ഇവരുമായുള്ള ബന്ധം മാത്രമാണ് നിയമപരമായി നിലനില്‍ക്കുന്നത്. ബാക്കി എട്ട് പേരെയും വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും ആ ബന്ധങ്ങള്‍ നിയമപരമല്ല. കാരണം, ബ്രസീലില്‍ ബഹുഭാര്യത്വം ഇതുവരെ നിയമപരമാക്കിയിട്ടില്ല. 
 
ഒന്‍പത് ഭാര്യമാരേയും ഒന്നിച്ച് മുന്നോട്ടു കൊണ്ടുപോകാന്‍ ഏറെ പ്രായസമുണ്ടെന്നാണ് ആര്‍തര്‍ പറയുന്നത്. ഒന്‍പത് പേരില്‍ നിന്ന് ഒരാളെ ഈയടുത്ത് ഡിവോഴ്‌സ് ചെയ്തു. എല്ലാവര്‍ക്കും പ്രാപ്യമായ രീതിയില്‍ പ്രണയം ലഭിക്കാന്‍ താന്‍ ഒരു സെക്‌സ് ടൈം ടേബിള്‍ വെച്ചിരിക്കുകയാണെന്ന് ഇയാള്‍ പറയുന്നു. 
 
സെക്‌സിനായി ടൈം ടേബിള്‍ ഉണ്ടെങ്കിലും അതൊന്നും അത്ര സഹായകരമല്ലെന്നും വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ടെന്നും ആര്‍തര്‍ പറയുന്നു. ടൈം ടേബിള്‍ ഉള്ളതുകൊണ്ട് പലപ്പോഴും തനിക്ക് താല്‍പര്യമില്ലാതെയും സെക്‌സില്‍ ഏര്‍പ്പെടേണ്ടി വരികയാണെന്നും അത് സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ടെന്നുമാണ് ആര്‍തറിന്റെ വിഷമം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

റംസാനിൽ മുസ്ലീം ജീവനക്കാരുടെ ജോലി സമയം കുറച്ച് തെലങ്കാന സർക്കാർ, പ്രീണനമെന്ന് ബിജെപി

മികച്ച സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡ്: അപേക്ഷിക്കാൻ അവസരം

അവസാന ബസും കിട്ടിയില്ല, മദ്യലഹരിയില്‍ ഡിപ്പോയില്‍ പാര്‍ക്ക് ചെയ്ത കെഎസ്ആര്‍ടിസി ബസില്‍ വീട്ടിലെത്താന്‍ തീരുമാനിച്ച യുവാവ് അറസ്റ്റില്‍

ഒരുവർഷം പഴക്കമുള്ള കാർ നൽകി കബളിപ്പിച്ചു;പുതിയ കാറും 50000 രൂപ നഷ്ടപരിഹാരവും നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്

നരഭോജി സംഘടന; എസ്എഫ്‌ഐയെ അടിയന്തരമായി പിരിച്ചു വിടണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

അടുത്ത ലേഖനം