Publish Date: Wed, 20 Feb 2019 (12:22 IST)
Updated Date: Wed, 20 Feb 2019 (12:25 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു ദിലീപ് സുപ്രീംകോടതിയിലേക്ക്. കേസിന്റെ സത്യാവസ്‌ഥ പുറത്തുകൊണ്ടുവരാന്‍ നിഷ്‌പക്ഷ ഏജന്‍സി വേണമെന്നാണ് താരം ആവശ്യപ്പെടുന്നത്.
നടി ആക്രമിക്കപ്പെട്ടതില്‍ തനിക്ക് പങ്കില്ല. കേസ് അന്വേഷിച്ച സംസ്ഥാന പൊലീസ് പക്ഷപാതപരമായിട്ടാണ് പെരുമാറിയത്. സിനിമ, രാഷ്‌ട്രീയ, മാധ്യമ രംഗത്തെ ചിലരുടെ ഗൂഢാലോചനയുടെ ഇരയാണ് താനെന്നുമാണ് ദിലീപിന്റെ വാദം.
കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
പൊലീസിന്റെ അന്വേഷണം തൃപ്‌തികരമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി.
ഒന്നാം പ്രതിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് തന്നെ പ്രതിയാക്കിയതെന്ന ദിലീപിന്റെ വാദവും കോടതി അംഗീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കാന്‍ താരം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.