Select Your Language

Notifications

webdunia
webdunia
webdunia
webdunia

മണിച്ചിത്രത്താഴ് ട്രെയിലര്‍ പുറത്ത്

manichithrathazhu manichithrathazhu Trailer Out Now  Hitting theaters on August 17

കെ ആര്‍ അനൂപ്

, തിങ്കള്‍, 12 ഓഗസ്റ്റ് 2024 (19:53 IST)
സിനിമ പ്രേമികള്‍ക്ക് എത്രകണ്ടാലും മതിവരാത്ത സിനിമയാണ് മണിച്ചിത്രത്താഴ്. റിലീസ് ചെയ്ത് മൂന്ന് പതിറ്റാണ്ടില്‍ കൂടുതല്‍ കഴിഞ്ഞിട്ടും ഇന്നും ഈ സിനിമ വീണ്ടും കാണുവാന്‍ ആളുകളുണ്ട്. നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്ത ചിത്രം കൂടിയാണിത്. ഇപ്പോഴിതാ മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. റിലീസ് ചെയ്ത 31 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് സിനിമയുടെ റീ റിലീസ്. ഓഗസ്റ്റ് 17നാണ് സിനിമ റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ ട്രെയിലര്‍ പുറത്തിറങ്ങി.
അതേസമയം ഒരുപാട് ഭാഷകളിലേക്ക് റീമേക്ക് ചെയ്ത ചിത്രം കൂടിയാണ് മണിച്ചിത്രത്താഴ്. തമിഴ് തെലുങ്ക് ഹിന്ദി കന്നഡ ഭാഷകളില്‍ ചിത്രത്തിന് റീമേക്കുണ്ടായി. തമിഴിലും തെലുങ്കിലും ചന്ദ്രമുഖി എന്ന പേരിലായിരുന്നു ചിത്രം ഇറങ്ങിയത്. ആപ്തമിത്ര എന്ന പേരിലായിരുന്നു കന്നഡയില്‍ ചിത്രം റിലീസ് ചെയ്തത്. ഹിന്ദിയില്‍ ഭൂല്‍ ഭുലയ്യ എന്ന പേരിലാണ് എത്തിയത്.  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓണം ഇപ്പോഴേ തുടങ്ങിയോ ? മീനാക്ഷിയോട് ആരാധകര്‍