Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടോവിനോ നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എആര്‍എന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി; ഓണത്തിന് റലീസ്

ARM

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 12 ഓഗസ്റ്റ് 2024 (14:57 IST)
ARM
ടോവിനോ നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എആര്‍എന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഓണത്തിനാണ് ചിത്രം റിലീസിനെത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം. അജയന്റെ രണ്ടാം മോഷണം എന്നതിന്റെ ചുരുക്കെഴുത്താണ് എആര്‍എം. ചിത്രത്തിന്റെ സംവിധാനം ജിതിന്‍ലാല്‍ ആണ്. ചിത്രം ത്രീഡിയിലും ടുഡിയിലും എത്തും. ലിസ്റ്റിന്‍ സ്റ്റീഫന്‍, ഡോക്ടര്‍ സക്കറിയ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
മൂന്ന് കാലഘട്ടത്തിന്റെ കഥ പറയുന്ന സിനിമ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നട എന്നിങ്ങനെ ആറു ഭാഷകളില്‍ റിലീസ് ചെയ്യും. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാരായെത്തുന്നത്. ടോവിനോയോടൊപ്പം ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാമന്ത ആഗ്രഹിച്ചത് നാഗചൈതന്യയ്ക്കൊപ്പം തുടരാൻ, അവസാന വരെ വിവാഹമോചനം ഒഴിവാക്കാൻ ശ്രമിച്ചു: വെളിപ്പെടുത്തൽ