Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ ഒരു സിനിമ മതി മമ്മൂട്ടിയെ മനസ്സിലാക്കാൻ, അതെനിയ്ക്ക് കഴിഞ്ഞു: മണിയൻപിള്ള രാജു

മറ്റുള്ളവരുടെ മുന്നിൽ നിന്നും രക്ഷപെടാനാണ് മമ്മൂട്ടി ദേഷ്യം കാണിക്കുന്നത്: മണിയൻപിള്ള രാജു

ആ ഒരു സിനിമ മതി മമ്മൂട്ടിയെ മനസ്സിലാക്കാൻ, അതെനിയ്ക്ക് കഴിഞ്ഞു: മണിയൻപിള്ള രാജു
, ശനി, 11 മാര്‍ച്ച് 2017 (15:09 IST)
മമ്മൂട്ടിയുടെ ദേഷ്യത്തെക്കുറിച്ച് പലരും പറഞ്ഞിട്ടുണ്ട്. പലതരത്തിലുള്ള ഗോസിപ്പുകളാണ് ഇതിനെചുറ്റിപറ്റി പ്രചരിച്ചിരുന്നത്. എന്നാൽ, മമ്മൂട്ടിയെക്കുറിച്ചുള്ള ഗോസിപ്പുകളെ കുറിച്ച് ചോദിച്ചാൽ നടനും നിർമാതാവുമായ മണിയൻപിള്ള രാജുവിനും ചിലത് പറയാനുണ്ട്.
 
മുള്ളന്‍പന്നി രക്ഷപ്പെടാന്‍ വേണ്ടി മുള്ളുവിരിച്ച് കാണിക്കുന്നത് പോലെയാണ് മമ്മൂട്ടി എന്നാണ് രാജു പറഞ്ഞത്. 'മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള' എന്ന സിനിമ റിലിസ് ചെയ്ത സമയത്താണ് മമ്മൂട്ടിയെ രാജു ആദ്യം കാണുന്നതും പരിചയപ്പെടുന്നതും.
 
പിന്നീട് പത്മരാജന്‍ സംവിധാനം ചെയ്ത കൂടെവിടെ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്. ആ സമയത്തെ‌ല്ലാം മമ്മൂട്ടിയെക്കുറി‌ച്ച് നിരവധി ഗോസിപ്പുകളായിരുന്നു ഉണ്ടായിരുന്നത്. മമ്മൂട്ടിയ്ക്ക് ജാഡയാണ്, അഹങ്കാരിയാണ് എന്നെല്ലാം ആയിടയ്ക്ക് പലരും പറയുമായിരുന്നു. എന്നാല്‍ ഈ പറയുന്നതൊന്നും മമ്മൂട്ടിയിലില്ല എന്ന യാഥാര്‍ത്ഥ്യം രാജു തിരിച്ചറിയുന്നതും ആ സിനിമയുടെ ലൊക്കേഷനിൽ വെച്ചായിരുന്നു. 
 
കൂടെവിടെയുടെ ഷൂട്ടിംഗ് കഴിഞ്ഞപ്പോഴേക്കും ഞാനും മമ്മൂട്ടിയും നല്ല ഫ്രണ്ട്‌സായി മാറിയിരുന്നു. മണിയന്‍ പിള്ള രാജു പറഞ്ഞു. മുപ്പതിയഞ്ചോളം ചിത്രങ്ങളില്‍ മമ്മൂട്ടിയും മണിയന്‍ പിള്ള രാജുവും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹൻലാൽ പുലിയെ തൊട്ടിട്ട് പോലുമില്ലെന്ന് സുധാകരൻ പറഞ്ഞത് ഇതുകൊണ്ടാണോ?